അബൂദബിയിൽ പൊടിക്കാറ്റ്; ഓറഞ്ച് അലർട്ട്
text_fieldsഅബൂദബി: അബൂദബിയില്‍ പലയിടത്തും പൊടിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഹബ്ഷാൻ മേഖലയിൽ വ്യാഴാഴ്ച രാവിലെ മുതല്‍ വൈകീട്ട് നാലരവരെ പൊടിക്കാറ്റ് ശക്തമാവുമെന്നതിനാല്‍ താമസക്കാരോട് ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
അല്‍റുവൈസ്, അല്‍ മിര്‍ഫര്‍ എന്നിവിടങ്ങളിലും ലിവയുടെയും അല്ഐന്റെയും ഭാഗിക മേഖലകളിലും യെല്ലോ അലര്‍ട്ടാണ് ഏര്‍പ്പെടുത്തിയിരുന്നത്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനിടയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ചയും പൊടിക്കാറ്റ് അടിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ശനിയാഴ്ച മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. പൊടിക്കാറ്റ് വീശുന്ന സാഹചര്യത്തില്‍ ദൂരക്കാഴ്ച ദുഷ്കരമാവുമെന്നതിനാൽ വാഹനങ്ങള്‍ വേഗം കുറക്കണം. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുവരെയാണ് കടല്‍ പ്രക്ഷുബ്ധമാവുക. രണ്ടു മീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ അടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.