അഞ്ചു വർഷത്തിൽ അബൂദബി-സൗദി വ്യാപാരമൂല്യം 283 ബില്യൺ ദിർഹം
text_fieldsഅബൂദബി: സൗദി അറേബ്യയും അബൂദബിയും തമ്മിൽ 2016 മുതൽ 2021 ജൂലൈ വരെ അഞ്ചു വർഷത്തിനകം മൊത്തം 283 ബില്യൺ ദിർഹം മൂല്യം വരുന്ന എണ്ണ ഇതര വ്യാപാരം നടന്നു. വിവിധ തുറമുഖങ്ങൾ വഴി ഇതേ കാലയളവിലെ കയറ്റുമതി മൂല്യം 123 ബില്യൺ ദിർഹമായിരുന്നു. സൗദി അറേബ്യയുമായുള്ള മൊത്തം വ്യാപാരത്തിെൻറ 43 ശതമാനമാണിത്. 33 ശതമാനം വരുന്ന റീ-എക്‌സ്‌പോർട്ട് മൂല്യം 92 ബില്യൺ ദിർഹമായിരുന്നു. 24 ശതമാനം വരുന്ന ഇറക്കുമതി വ്യാപാര മൂല്യം 86 ബില്യൺ ദിർഹത്തിേൻറതായിരുന്നുവെന്നും അബൂദബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷെൻറ പുതിയ വിവര രേഖകൾ വെളിപ്പെടുത്തി.
കര ഗതാഗത മാർഗമുള്ള വ്യാപാരത്തിെൻറ മൂല്യം ഇതേകാലയളവിൽ 226 ബില്യൺ ദിർഹത്തിലെത്തി. രണ്ടു രാജ്യങ്ങൾക്കുമിടയിലുള്ള മൊത്തം വ്യാപാരത്തിെൻറ 80 ശതമാനമാണിത്. 50 ബില്യൺ ദിർഹത്തിെൻറ ഇടപാടുകളും 18 ശതമാനം വരുന്ന വായുമാർഗത്തിലൂടെയും ഏഴു ബില്യൺ ദിർഹത്തിെൻറ കടൽമാർഗത്തിലൂടെയുമായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് ആദ്യം മുതൽ 2021 ആഗസ്റ്റ് വരെ അബൂദബിയും സൗദി അറേബ്യയും തമ്മിലുള്ള എണ്ണ ഇതര വ്യാപാര ഇടപാടുകൾ 55.03 ബില്യൺ ദിർഹത്തിേൻറതാണ്. 2,13,741 കസ്റ്റംസ് ഡിക്ലറേഷനുകളിലൂടെയായിരുന്നു ഈ ഇടപാടുകൾ. 25.04 ബില്യൺ ദിർഹത്തിെൻറ കയറ്റുമതിയും 15.34 ബില്യൺ ദിർഹത്തിെൻറ പുനഃകയറ്റുമതിയും 15.05 ബില്യൺ ദിർഹത്തിെൻറ ഇറക്കുമതിയുമായിരുന്നു ഈ കാലയളവിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ കരമാർഗം കൈമാറ്റം ചെയ്യപ്പെട്ട വ്യാപാരത്തിെൻറ മൂല്യം 42.49 ബില്യൺ ദിർഹത്തിലെത്തി. അബൂദബിയും സൗദിയും തമ്മിലുള്ള വ്യാപാരത്തിെൻറ 77 ശതമാനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.