Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ശ​ക്തി...

അ​ബൂ​ദ​ബി ശ​ക്തി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Abu Dhabi Shakti Awards
cancel
camera_alt

ഷാ​ജി എ​ൻ. ക​രു​ൺ

അ​ബൂ​ദ​ബി: മ​ല​യാ​ള​ത്തി​ലെ സ​ർ​ഗ​ധ​ന​രാ​യ എ​ഴു​ത്തു​കാ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​ബൂ​ദ​ബി ഏ​ർ​പ്പെ​ടു​ത്തി​യ അ​ബൂ​ദ​ബി ശ​ക്തി താ​യാ​ട്ട് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

1987ല്‍ ​അ​ബൂ​ദ​ബി ശ​ക്തി അ​വാ​ര്‍ഡ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​തു മു​ത​ല്‍ അ​തി​ന്റെ ചെ​യ​ര്‍മാ​നാ​യി പ്ര​വ​ര്‍ത്തി​ച്ച മു​ന്‍ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി കൂ​ടി​യാ​യ ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണ മു​ന്‍നി​ര്‍ത്തി ഏ​ര്‍പ്പെ​ടു​ത്തി​യ ശ​ക്തി ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ പു​ര​സ്കാ​ര​ത്തി​ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷാ​ജി എ​ൻ. ക​രു​ൺ അ​ര്‍ഹ​നാ​യി. അ​ര​ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പു​ര​സ്കാ​രം.

വി​ജ്ഞാ​ന സാ​ഹി​ത്യ​ത്തി​നു​ള്ള അ​ബൂ​ദ​ബി ശ​ക്തി അ​വാ​ർ​ഡ് മീ​ന​മ്പ​ലം സ​ന്തോ​ഷി​നും (വേ​ദി, ജ​ന​കീ​യ നാ​ട​കം, രം​ഗാ​നു​ഭ​വ​പ​ഠ​നം) പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ​ക്കും (ച​രി​ത്ര പ​ഠ​ന​വും സ​മൂ​ഹ​വും) ല​ഭി​ച്ചു. ക​വി​ത പു​ര​സ്കാ​രം ശ്രീ​കാ​ന്ത് താ​മ​ര​ശ്ശേ​രി​യു​ടെ ക​ട​ൽ ക​ട​ന്ന ക​റി​വേ​പ്പു​ക​ൾ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​നു ല​ഭി​ച്ച​പ്പോ​ൾ ക​ഥ​ക്കു​ള്ള പു​ര​സ്‍കാ​രം ഗ്രേ​സി​യും (ഗ്രേ​സി​യു​ടെ കു​റും​ക​ഥ​ക​ൾ), മ​ഞ്ജു വൈ​ഖ​രി​യും (ബോ​ധി ധാ​ബ) പ​ങ്കി​ട്ടു. ബാ​ല​സാ​ഹി​ത്യ​ത്തി​നു​ള്ള അ​വാ​ര്‍ഡ് ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം (വെ​ള്ള ബ​ലൂ​ൺ), ഡോ. ​ര​തീ​ഷ് കാ​ളി​യാ​ട​ൻ (കു​ട്ടി​ക്കു​ട ഉ​ഷാ​റാ​ണ്) എ​ന്നി​വ​ർ​ക്കാ​ണ്.

നാ​ട​ക​ത്തി​നു​ള്ള അ​വാ​ർ​ഡ് കാ​ളി​ദാ​സ് പു​തു​മ​ന (നാ​ട​ക​പ​ഞ്ച​കം), ഗി​രീ​ഷ് ക​ള​ത്തി​ൽ (ഒ​ച്ച​യും കാ​ഴ്ച​യും) എ​ന്നി​വ​ർ പ​ങ്കി​ട്ടെ​ടു​ത്ത​പ്പോ​ൾ നോ​വ​ലി​നു​ള്ള അ​വാ​ർ​ഡ് ജാ​ന​മ്മ കു​ഞ്ഞു​ണ്ണി​യു​ടെ പ​റ​യാ​തെ പോ​യ​ത് എ​ന്ന നോ​വ​ൽ സ്വ​ന്ത​മാ​ക്കി. പ്ര​ശ​സ്ത സാ​ഹി​ത്യ വി​മ​ര്‍ശ​ക​ൻ താ​യാ​ട്ട് ശ​ങ്ക​ര​ന്‍റെ സ്മ​ര​ണ​ക്കാ​യി 1989ൽ ​രൂ​പം ന​ൽ​കി​യ നി​രൂ​പ​ണ സാ​ഹി​ത്യ​ത്തി​നു​ള്ള ശ​ക്തി താ​യാ​ട്ട് അ​വാ​ര്‍ഡ് ഇ​ത്ത​വ​ണ എം.​കെ. ഹ​രി​കു​മാ​ർ (അ​ക്ഷ​ര ജാ​ല​കം), ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ (കാ​ത്തു​നി​ൽ​ക്കു​ന്നു കാ​ലം) എ​ന്നി​വ​ര്‍ പ​ങ്കി​ട്ടെ​ടു​ത്തു.

പ്ര​ഫ. എ​രു​മേ​ലി പ​ര​മേ​ശ്വ​ര​ന്‍ പി​ള്ള​യു​ടെ സ്മ​ര​ണ​ക്കാ​യി 2014ല്‍ ​ഏ​ര്‍പ്പെ​ടു​ത്തി​യ ഇ​ത​ര സാ​ഹി​ത്യ​ത്തി​നു​ള്ള ശ​ക്തി - എ​രു​മേ​ലി അ​വാ​ര്‍ഡ് പി.​പി. ബാ​ല​ച​ന്ദ്ര​ന്റെ ‘എ.​കെ.​ജി​യും ഷേ​ക്സ്പി​യ​റും’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്​ ല​ഭി​ച്ചു. പി.​പി. അ​ബൂ​ബ​ക്ക​ർ ര​ചി​ച്ച ‘ദേ​ശാ​ഭി​മാ​നി ച​രി​ത്രം’ എ​ന്ന മാ​ധ്യ​മ രം​ഗ​ത്തെ​ക്കു​റി​ച്ച ഗ്ര​ന്ഥ​വും സി​യാ​ർ പ്ര​സാ​ദ് ര​ചി​ച്ച ‘ഉ​പ്പു​ക​ൾ’ എ​ന്ന ക​വി​ത​സ​മാ​ഹാ​ര​വും പ്ര​ത്യേ​ക പു​ര​സ്‍കാ​ര​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ള്‍പ്പെ​ട്ട​താ​ണ് ഈ ​അ​വാ​ര്‍ഡു​ക​ള്‍. അ​ര്‍ഹ​ത​പ്പെ​ട്ട ര​ണ്ടു​പേ​രു​ള്ള ഇ​ന​ങ്ങ​ളി​ല്‍ തു​ക തു​ല്യ​മാ​യി വീ​തി​ച്ചു ന​ല്‍കും.

അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ആ​ഗ​സ്റ്റ് 25ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് ചെ​ങ്ങ​ന്നൂ​ർ ഐ.​എ​ച്ച്.​ആ​ർ.​ഡി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E newsAbu Dhabi Shakti Awards
News Summary - Abu Dhabi Shakti Awards Announced
Next Story