അബൂദബി സ്മാർട്ട് സിറ്റി ഉച്ചകോടി നവംബറിൽ
text_fieldsഅബൂദബി: മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻറിന് കീഴിൽ രണ്ടാമത് അബൂദബി സ്മാർട്ട് സിറ്റി ഉച്ചകോടി നവംബർ 23, 24 തീയതികളിൽ ഇത്തിഹാദ് ടവറിൽ നടക്കും. സ്മാർട്ട് സിറ്റികൾ വികസിപ്പിക്കുന്നതിനും വെല്ലുവിളികൾ പരിഹരിക്കുന്നതിനുമുള്ള മികച്ച വഴികൾ ചർച്ച ചെയ്യും. കാര്യക്ഷമമായ പരിഹാരങ്ങൾക്കും പ്രവർത്തനപദ്ധതികൾ വികസിപ്പിക്കുന്നതിനും വഴിയൊരുക്കും.
സ്മാർട്ട് സിറ്റികൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ, തന്ത്രജ്ഞർ, സർക്കാർ-സ്വകാര്യ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. നിർമിതബുദ്ധിയുടെ മേഖലയിൽ 2031ഓടെ യു.എ.ഇ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് അനുസൃതമായാണ് ഉച്ചകോടി സംഘടിപ്പിക്കുക. രാജ്യത്തിെൻറ ഭാവിസേവനങ്ങൾ, മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് പുതിയ ചട്ടക്കൂടുകൾ വികസിപ്പിക്കുകയും എമിറേറ്റിലെ സ്മാർട്ട് സിറ്റികൾക്കായുള്ള പദ്ധതികളെ ഉച്ചകോടി പിന്തുണക്കുകയും ചെയ്യും. റോഡ്, പാർക്ക്, വിനോദ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുടെ വികസനത്തിന് പൊതു, സ്വകാര്യ മേഖലകളിലെ പുതിയ സാങ്കേതിക പുരോഗതികളും പുതുമകളും അവലോകനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് 20 ലധികം പ്രാദേശിക, ഫെഡറൽ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ അടുത്തയാഴ്ച ഉച്ചകോടിയുടെ ഉപദേശകസമിതി യോഗം നടക്കും. 2019ലായിരുന്നു ആദ്യ സ്മാർട്ട് സിറ്റി ഉച്ചകോടി നടന്നത്
അബൂദബി പൊലീസ് വെർച്വൽ പ്രഭാഷണം
അബൂദബി: സാംസ്‌കാരിക ടൂറിസം വകുപ്പുമായി സഹകരിച്ച് അബൂദബി പൊലീസ് സുവർണജൂബിലിയോടനുബന്ധിച്ച് 'അബൂദബി എമിറേറ്റിലെ സുരക്ഷയുടെയും പൊലീസിെൻറയും ചരിത്രം' വിഷയത്തിൽ വെർച്വൽ പ്രഭാഷണം സംഘടിപ്പിച്ചു. അബൂദബി ദ്വീപിെൻറ സുരക്ഷാപ്രാധാന്യവും സുരക്ഷ നിലനിർത്താനുള്ള തയാറെടുപ്പുകളും ഗവേഷകനായ ഹസ്സൻ സാലിഹ് മുഹമ്മദ് അവലോകനം ചെയ്തു. അബൂദബിയിലെ ഉം അൽ നാർ മേഖലക്ക് അയ്യായിരത്തിലധികം വർഷങ്ങളുടെ ചരിത്രപരമായ പഴക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രദേശത്തിെൻറ ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്താൻ ഗവേഷകരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.