അബൂദബി ക്ഷേത്രം: നിർമാണ പുരോഗതി വിലയിരുത്തി അംബാസഡർ
text_fieldsഅബൂദബി: ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന അബൂദബി ഹിന്ദുക്ഷേത്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമി നാരായൺ സൻസ്ത അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തുകയും ചെയ്തു.
യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത രീതിയിലുള്ള ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങ് ഭരണ, ആത്മീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അരങ്ങേറുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ പൂജ ചടങ്ങുകളോടെ ഏഴ് ആരാധന മൂർത്തികളെ പ്രതിഷ്ഠിക്കും. വൈകുന്നേരത്തെ ചടങ്ങിലാണ് മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്റെ സമർപ്പണചടങ്ങ് നടക്കുക. അബൂദബിയിൽനിന്ന് ദുബൈയിലേക്കുള്ള പ്രധാന പാതക്ക് സമീപത്തായി അബൂ മുരീഖ പ്രദേശത്താണ് ക്ഷേത്രം ഉയരുന്നത്. ഇന്ത്യയിൽനിന്നെത്തിച്ച വെളുത്തതും കാവി നിറത്തിലുള്ളതുമായ മാർബിളുകളാണ് നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. നിർമാണം അന്തിമ ഘട്ടത്തിലെത്തിയ ക്ഷേത്രത്തിന്റെ ചുവരുകളിൽ വിദഗ്ധരായ കരകൗശല തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൊത്തുപണികൾ ചെയ്തത്. ഉദ്ഘടനത്തിനുശേഷം ഫെബ്രുവരി 18മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.