അബൂദബി ടൂറിസം ആൻഡ് ഡേറ്റ അനലിറ്റിക്സ് ഫോറം രണ്ടാം വെർച്വൽ ഇവൻറ് നാളെ
text_fieldsഅബൂദബി: ടൂറിസം വ്യവസായത്തിന് മികച്ച ഭാവി ലക്ഷ്യമിടുന്ന അബൂദബി ടൂറിസം ആൻഡ് ഡേറ്റ അനലിറ്റിക്സ് ഫോറത്തിെൻറ രണ്ടാം വെർച്വൽ ഇവൻറ് ഞായറാഴ്ച. 2019ൽ സ്ഥാപിതമായ ഈ ഫോറം അബൂദബിയിലെ ടൂറിസം വ്യവസായ വികസനം ലക്ഷ്യമാക്കുന്നു. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിെൻറ ആഭിമുഖ്യത്തിൽ വിനോദസഞ്ചാരത്തെയും ടൂറിസത്തെയും ബാധിക്കുന്ന ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചുള്ള വസ്തുതകളും പഠനഫലങ്ങളും ഇവൻറിൽ കൈമാറും.
വ്യവസായ-വിശകലന വിദഗ്ധരും ഗവേഷകരും വിനോദസഞ്ചാര മേഖലയിലെ പ്രധാന വിവരങ്ങൾ, കണ്ടെത്തലുകൾ എന്നിവ ചർച്ച ചെയ്യും. ടൂറിസം പ്രഫഷനലുകൾക്ക് വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളും ഉൾക്കാഴ്ചകളും നൽകുകയും ഈ വർഷത്തെ ഫോറത്തിെൻറ ലക്ഷ്യമാണ്. വെർച്വൽ ഇവൻറിൽ എട്ട് പ്രധാന സമ്മേളനങ്ങളും ചർച്ചകളുമാണ് നടക്കുക. 20 വിദഗ്ധ പ്രഭാഷകർ ടൂറിസം വ്യവസായത്തിനു പ്രോത്സാഹകമായ കാര്യങ്ങൾ അവതരിപ്പിക്കും. ടൂറിസം വളർച്ചയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ട്രെൻഡുകളും ഉൾക്കാഴ്ചകളും ചർച്ച ചെയ്യും. എമിറേറ്റിലെ നൂറുകണക്കിന് ടൂറിസം വ്യവസായ പ്രഫഷനലുകൾക്ക് സവിശേഷമായ ടൂറിസം ശൃംഖല സ്ഥാപിക്കാനുള്ള അവസരമൊരുക്കും. കോവിഡ് പകർച്ചവ്യാധിയുടെ സാഹചര്യങ്ങൾക്കിടയിലും വിനോദസഞ്ചാര മേഖലയുടെ വീണ്ടെടുക്കലിനും വളർച്ചക്കുമുള്ള ഭാവി അവസരങ്ങൾ തിരിച്ചറിയുന്നതിനും ഈ വർഷത്തെ ഇവൻറ് വളരെ പ്രധാനമാണ്.
ടൂറിസം വ്യവസായത്തിെൻറ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനും കരുപ്പിടിപ്പിക്കുന്നതിനുമായി ഏറ്റവും പുതിയ വസ്തുതകളും സാങ്കേതികവിദ്യയും പ്രദർശിപ്പിക്കുന്ന സവിശേഷമായ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോറം സ്ഥാപിച്ചതെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിലെ സ്ട്രാറ്റജി ആൻഡ് പ്ലാനിങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ നവാൽ റഷീദ് അൽ ഹൊസാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.