അബൂദബിയെ അനുഭവിച്ചറിയാം, വെർച്വലായി
text_fieldsഅബൂദബി യാസ് ഐലന്‍ഡിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇനി ലോകത്തെവിടെനിന്നും വെര്‍ച്വലായി അനുഭവിച്ചറിയാം. വെര്‍ച്വല്‍ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന സൗകര്യത്തിന് തുടക്കം കുറിച്ചതായി അബൂദബി മീഡിയാ ഓഫിസ് അറിയിച്ചു. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അല്‍ദാറും മിറാലും ടുഫോര്‍54ഉം ഇത്താരയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. സൂപ്പര്‍ ലീഗ് ആണ് വെര്‍ച്വല്‍ കാഴ്ചാ സൗകര്യം വികസിപ്പിച്ചത്. ഗെയിമിങ് പ്ലാറ്റ്ഫോമായ റോബ്ലോക്സിലൂടെയാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക.
സീവേള്‍ഡ് യാസ് വേള്‍ഡ് അബൂദബി, യാസ് മറീന സര്‍ക്യൂട്ട്, ഇത്തിഹാദ് പാര്‍ക്ക്, അല്‍ദാര്‍ സ്ക്വയര്‍, ടുഫോര്‍54ന്റെ യാസ് ക്രിയേറ്റിവ് ഹബ്, ലൂറേ അബൂദബി, മംഷ അല്‍ സഅദിയാത്ത്, സര് ബനിയാസ് ഐലന്‍ഡ്, അല്‍ഐന്‍ ഒയാസിസ്, അല്‍ ജാഹിലി ഫോര്‍ട്ട് മുതലായവയുടെ വെര്‍ച്വല്‍ കാഴ്ചക
ളാണ് പദ്ധതിയിലൂടെ ലോകത്തെവിടെ നിന്നും സാധ്യമാവുക.
റോബ്ലോക്സ് ഉപയോഗിക്കുന്നവര്‍ക്ക് എമിറേറ്റിലെ 25 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ച് കാഴ്ചകള്‍ കാണാനാവും. തീം പാര്‍ക്ക് റൈഡുകള്‍, യാസ് ഐലന്‍ഡിലെ ഓട്ടമല്‍സരം, വെര്‍ച്വല്‍ ഭവന നിര്‍മാണം മുതലായ സവിഷേഷതകള്‍ അനുഭവിച്ചറിയാനാവും. ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് അബൂദബിയില്‍ എത്തുന്നതെന്നും സമയത്തിനും സൗകര്യത്തിനും അനുസരിച്ച് അബൂദബി കാണാനുള്ള അവസരമാണ് ഇപ്പോള്‍ തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ സ്ട്രാറ്റജിക് അഫയേഴ്സ് എക്സ്ക്യൂട്ടിവ് ഡയറക്ടര്‍ സഈദ് ഇല് ഫസാരി പറഞ്ഞു.
അബൂദബിയെ മുന്‍നിര വിനോദസഞ്ചാരകേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വെര്‍ച്വല്‍ അനുഭവത്തിലൂടെ യഥാര്‍ഥ അബൂദബിയെക്കുറിച്ചുള്ള ആകാംക്ഷയും ആവേശവും കൈമാറാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാസ് ഐലന്‍ഡിനെ വെര്‍ച്വല്‍ ലോകത്തേക്ക് സന്നിവേശിപ്പിക്കാനുള്ള പദ്ധതിയുടെ പേര് ‘ദ യാസ് ഐലന്‍ഡ് മെറ്റാവേഴ്സ്’ എന്നാണ്. വെര്‍ച്വല്‍ ലോകത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് അവരവരുടെ അവതാറുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. സമുദ്രജീവികളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് 183000 ചതുരശ്ര മീറ്ററില്‍ വിനോദവും വിജ്ഞാനവും സംഗമിപ്പിച്ച് സീവേള്‍ഡ് യാസ് ഐലന്‍ഡ് ഒരുക്കിയിരിക്കുന്നത്. മിറാലിന്റെ പങ്കാളിത്തത്തോടെയാണ് സീവേള്‍ഡ് പാര്‍ക്സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് സീവേള്‍ഡ് യാസ് ഐസലന്‍ഡ് നിര്‍മിച്ചത്. ഗവേഷണ, റെസ്ക്യൂ, പുനരധിവാസ, വിദ്യാഭ്യാസ കേന്ദ്രം കൂടിയായാണ് സീവേള്ഡിനെ സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.