മണ്ണു പരിശോധനക്കും നിർമിത ബുദ്ധിയുമായി അബൂദബി
text_fieldsഅബൂദബി: നിർമിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്) സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികച്ച നേട്ടങ്ങള്‍ കൊയ്യുകയാണ് അബൂദബി. മനുഷ്യ ഇടപെടലില്ലാതെ അബൂദബി എമിറേറ്റ്‌സില്‍ 20,000 ത്തിലധികം ഓട്ടോമേറ്റഡ് ഡ്രില്ലിങ് റിഗ്ഗുകളാണ് പൂര്‍ത്തിയായത്.
ത്രിമാന ഡേറ്റയും മണ്ണുപരിശോധനാ റിപ്പോര്‍ട്ടുകളും സംരക്ഷിക്കുന്നതിനുള്ള റോബോട്ടിക് ഓട്ടോമേഷന്‍ സംരംഭം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഈ നേട്ടം കൈവരിച്ചതെന്ന് അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു. റോബോട്ടിക് ഓട്ടോമേഷന്‍ സംരംഭം, സ്മാര്‍ട്ട് സംവിധാനങ്ങള്‍ എന്നിവ സജീവമാക്കി നടപ്പാക്കുന്ന ലോകത്തിലെ ആദ്യ നഗരങ്ങളിലൊന്നാക്കി അബൂദബിയെ വാര്‍ത്തെടുക്കുക എന്ന കാഴ്ചപ്പാടിലാണ് നടപടികൾ. റോബോട്ട് ഉപയോഗിച്ച് ഡേറ്റാ സേവിങ് ഓട്ടോമേഷെൻറ വികസനവും പ്രയോഗവും പൂര്‍ത്തിയാക്കുന്നതും ഈ പ്രക്രിയയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നല്ല ഫലങ്ങള്‍ കൊയ്യുന്നതും ഉപഭോക്തൃ സംതൃപ്തി 99.8 ശതമാനവും കൈവരിക്കുന്നതും സംരംഭത്തിെൻറ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കളുടെയും പങ്കാളികളുടെയും ആവശ്യങ്ങള്‍ നേടുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ തുടര്‍ച്ചയായ പരിശ്രമത്തിെൻറ ഭാഗമാണ് ഈ സംരംഭം. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ മണ്ണുപരിശോധന ഡേറ്റയും റിപ്പോര്‍ട്ടുകളും സംരക്ഷിക്കുന്നതിനും സംഭരിക്കുന്നതിനും റോബോട്ടിക് ഓട്ടോമേഷന്‍ ഉപയോഗിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഇലക്ട്രോണിക് സംവിധാനത്തില്‍ മണ്ണിെൻറ ഫലങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്രിയകള്‍ നിർമിത ബുദ്ധി വഴി ചെയ്യും.
സംരംഭത്തിെൻറ രണ്ടാംഘട്ടത്തില്‍ മണ്ണ് സര്‍വേ ഡേറ്റയും സെന്‍സറുകളും ത്രീഡി രീതിയില്‍ സ്മാര്‍ട്ട് സിസ്റ്റത്തിലേക്ക് മാറ്റും. റെക്കോഡ് സമയത്തിനുള്ളിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. മണ്ണുപരിശോധന സ്ഥാപനങ്ങളെയും മണ്ണ് എൻജിനീയറിങ് വകുപ്പിെൻറ സേവനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ജീവനക്കാര്‍ക്ക് അധ്വാനവും സമയവും ലാഭിക്കാനായിട്ടുണ്ട്. മണ്ണ് എൻജിനീയറിങ് വിഭാഗം സംഘം ത്രീ ഡി മണ്ണ് പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. മനുഷ്യെൻറ ഇടപെടലില്ലാതെ ജിയളോജിക്കല്‍ ഡേറ്റ ഡ്രോയിങ് ഉപയോഗിച്ച് മോഡലിങ് നടത്തി.
ആധുനികവും സംയോജിതവുമായ ഡേറ്റാബേസ് നല്‍കുക, ഡീലര്‍മാരുടെയും സ്പെഷലിസ്റ്റുകളുടെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വിവരങ്ങള്‍ വേഗത്തില്‍ എത്തിച്ചുകൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി മികച്ച ഇലക്ട്രോണിക് റഫറന്‍സ് നല്‍കുന്ന അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഒരുക്കാന്‍ അബൂദബി നഗരത്തിനായി സ്മാര്‍ട്ട് സോയില്‍ മാപ്പ് സ്ഥാപിക്കുന്നതിനായും പ്രവര്‍ത്തനം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.