അബൂദബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം
text_fieldsഅബൂദബി: താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളിൽ അബൂദബിക്ക് രണ്ടാം സ്ഥാനം. ഇപ്സോസ് നഗര സൂചികയിൽ ലണ്ടനേയും പാരിസിനെയും മറികടന്നാണ് അബൂദബി സ്ഥാനക്കയറ്റം നേടിയത്. കഴിഞ്ഞ സർവേയിൽ നാലാം സ്ഥാനമായിരുന്നു രാജ്യതലസ്ഥാനത്തിന്. ന്യൂയോർക്ക് ഇക്കുറിയും ഒന്നാം സ്ഥാനം നിലനിർത്തി. 26 രാജ്യങ്ങളിൽ 16നും64നും ഇടയിൽ പ്രായമുള്ള 18000 പേരിൽ നിന്നാണ് അഭിപ്രായം സ്വരൂപിച്ചത്.
സിഡ്നി, േഹാങ്കോങ്, കേപ്പ്ടൗൺ, മോസ്കോ, ടോറേൻറാ തുടങ്ങിയ നിരവധി പ്രമുഖ നഗരങ്ങൾ പട്ടികയിലുണ്ട്.
വ്യവസായങ്ങൾക്ക് അനുയോജ്യമായ നഗരമാണ് അബൂദബിയെന്ന് 21ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ന്യൂയോർക്കിനേക്കാൾ രണ്ടു ശതമാനം മാത്രം കുറവ്. മൂന്ന് തലമുറകളിൽപ്പെട്ട ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന നഗരവും അബൂദബി തന്നെ. ആകർഷകമായ വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല അന്തർദേശീയ സമൂഹത്തിന് തൊഴിലെടുക്കാനും താമസിക്കാനും വ്യവസായങ്ങൾ നടത്താനും അനുയോജ്യമായ നഗരമാണിതെന്നതിന് മികച്ച തെളിവാണ് ഇൗ റിപ്പോർെട്ടന്ന് അബൂദബി ടൂറിസം ആൻറ് കൾച്ചറൽ അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് സഇൗദ് ഗോബാഷ് അഭിപ്രായപ്പെട്ടു.
അബൂദബിയുടെ അന്താരാഷ്ട്ര ഖ്യാതി കൂടുതൽ ശക്തിപ്പെടുകയാണ്. അൽ െഎനിലെ യുനസ്കോയുടെ ലോക പൈതൃക സൈറ്റ്, തുറക്കാനിരിക്കുന്ന ലൂവർ അബൂദബി എന്നിവയെല്ലാം നഗരത്തിെൻറ സ്ഥാനം കൂടുതൽ ഉറപ്പിക്കും. ഇൗ വർഷം ജനുവരി മുതൽ മെയ് വരെ 20 അതിഥികളാണ് ഇവിടെ ഹോട്ടലുകളിൽ മുറിയെടുത്തത്. മുൻ വർഷത്തെക്കാൾ നാലു ശതമാനം വളർച്ചയാണിത്. ഇതിനു പുറമെ അബൂദബി, അൽെഎൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ 167 ഹോട്ടലുകളിലായി ആറു ലക്ഷം അഭ്യന്തര ടൂറിസ്റ്റുകളുമെത്തി. പ്രമുഖ സഞ്ചാര വിവര വെബ്സൈറ്റായ ട്രിപ് അഡ്വൈസർ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻറ്മാർക്കുകളിൽ രണ്ടാം സ്ഥാനം നൽകുന്നത് അബൂദബിയിലെ ശൈഖ് സായിദ് പള്ളിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.