അബൂദബി ഫെസ്റ്റിവൽ: ഇന്ത്യ ഒൗദ്യോഗിക അതിഥി രാജ്യം
text_fieldsഅബൂദബി: പതിനഞ്ചാമത് അബൂദബി ഫെസ്റ്റിവലിൽ ഒൗദ്യേഗിക അതിഥി രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചു. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ 2018 മാർച്ചിലാണ് അബൂദബി ഫെസ്റ്റിവൽ നടക്കുക. സാംസ്കാരിക^കല പരിപാടികളുമായി ഒരു മാസം മുഴുവനും നീളുന്നതാണ് ഉത്സവം. 30 രാജ്യങ്ങളിൽനിന്നുള്ള 500ലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഉത്സവത്തിൽ പെങ്കടുക്കും. തിങ്കളാഴ്ച എമിറേറ്റ്സ് പാലസ് ഒാഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഉത്സവത്തിലെ അതിഥിരാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചത്. സായിദ് വർഷമായി ആചരിക്കുന്ന 2018ൽ അതിഥി രാജ്യമാകാൻ സാധിച്ചത് ഏറെ സവിശേഷമാണ്. ഇന്ത്യയിൽനിന്ന് നിരവധി കലാകാരന്മാർ ഉത്സവത്തിൽ പെങ്കടുക്കും.
ഇന്ത്യൻ നാടകാവിഷ്കാരമായ ‘ദ മെർച്ചൻറ്സ് ഒാഫ് ബോളിവുഡ്’, തനുശ്രീ ശങ്കർ നൃത്ത അക്കാദമിയുടെ ‘വി ദ ലിവിങ്’, പ്രശസ്ത സരോദ് വാദകൻ ഉസ്താദ് അംജദ് അലി ഖാെൻറ സംഗീത പരിപാടി, നാടൻകല, ആധുനിക ബാലേ, സമകാലിക നൃത്തരൂപങ്ങൾ എന്നിവയിൽ ഫ്രാൻസിൽ പരിശീലനം നേടിയ ഗില്ലെസ് ചുയേൻ നയിക്കുന്ന ശിൽപശാലകൾ, ഇന്ത്യൻ കലിഗ്രഫർ രാജീവ്കുമാറും യു.എ.ഇ കലിഗ്രഫർ മുഹമ്മദ് മൻതിയും ചേർന്ന് അവതരിപ്പിക്കുന്ന പരിപാടി, പ്രശസ്ത സംഗീതജ്ഞരെ പെങ്കടുപ്പിച്ച് അവതരിപ്പിക്കുന്ന ‘ദ രഘു ദീക്ഷിത് പ്രോജക്ട്’ തുടങ്ങിയവ ആയിരിക്കും ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിക്കുക.അബൂദബി ഫെസ്റ്റിവലിലെ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു.
അബൂദബിയിലെ കലാ സ്നേഹികളായ ജനങ്ങൾക്ക് ഇന്ത്യൻ സംസ്കാരത്തിെൻറ ഏറ്റവും മികച്ച അംശങ്ങൾ എത്തിച്ചു നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തെ ആസ്വദിക്കാനും ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളുടെ സംസ്കാരം ആസ്വദിക്കാനുമുള്ള അവസരമായിരിക്കും ഫെസ്റ്റിവൽ എന്നും സൂരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.