അബൂദബി നിക്ഷേപ അതോറിറ്റി ഇന്ത്യയിൽ മുതൽ മുടക്കാനൊരുങ്ങുന്നു പ്രഖ്യാപനം ഇൗ മാസം
text_fields
ദുബൈ: അബൂദബി നിക്ഷേപ അതോറിറ്റി (എ.ഡി.െഎ.എ) ഇന്ത്യയിൽ പശ്ചാത്തല സൗകര്യ വികസന, ഭവന നിർമാണ പദ്ധതികളിൽ മുതൽ മുടക്കാൻ ഒരുങ്ങുന്നു. വിമാനത്താവള വികസനം, പാരമ്പര്യേതര ഉൗർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഇൗ മാസം തന്നെയുണ്ടാവും. ഹൈവേ വികസനം മുതൽ റെയിൽവേ സ്റ്റേഷൻ നവീകരണം വരെ വിപുലമായ മേഖലകളിൽ നിക്ഷേപ സാധ്യത സംബന്ധിച്ച ചർച്ചകളും നടക്കുന്നതായി ഒക്ടോബറിൽ നടക്കുന്ന ഇന്ത്യ^യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയുടെ പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സൂരി വ്യക്തമാക്കി. എന്നാൽ നിക്ഷേപ മൂല്യം എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇരു രാജ്യങ്ങളും സംയുക്തമായി തയ്യാറാക്കിയ യു.എ.ഇ^ഇന്ത്യ പശ്ചാത്തല വികസന നിക്ഷേപ നിധിയുടെ ഭാഗമായി നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് വരാനിരിക്കുന്ന നിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനത്തിെൻറ ഭാഗമായി 7500 കോടി ഡോളറിെൻറ നിക്ഷേപം ലക്ഷ്യമിടുന്ന പ്രഖ്യാപനമുണ്ടായിരുന്നു. ദുബൈ പോർട്ട് 100 കോടി ഡോളറിെൻറ നിക്ഷേപത്തിന് ഇതിനകം ധാരണാപത്രം ഒപ്പുവെച്ചതായും ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ കൂടുതൽ പദ്ധതികളിൽ നിക്ഷേപ സാധ്യത ആരാഞ്ഞ് ചർച്ചകൾ നടക്കുന്നതായും അംബാസഡർ പറഞ്ഞു. ഇൗയിടെ നടത്തിയ കേരള സന്ദർശനം തികച്ചും മതിപ്പുളവാക്കുന്നതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലുലു, ആസ്റ്റർ, വി.പി.എസ് തുടങ്ങിയ യു.എ.ഇയിലെ ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകൾ അവിടെ നടത്തിയ നിക്ഷേപം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ കരുത്തുറ്റതാക്കും.
ദുബൈയിൽ നടക്കുന്ന 2020 എക്സ്പോയിൽ ഇന്ത്യ പെങ്കടുക്കും. ഇതിനു മുന്നോടിയായി യു.എ.ഇ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കും. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിെൻറ അന്തസത്ത പ്രതിഫലിപ്പിക്കുന്ന രീതിയിലാവും ഇന്ത്യയുടെ പങ്കാളിത്തമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.