അബൂദബി പൊലീസിന് പുതിയ മോേട്ടാർ ബൈക്ക് ആംബുലൻസ്
text_fieldsഅബൂദബി: അബൂദബി പൊലീസ് പത്ത് മോേട്ടാർ ബൈക്ക് ആംബുലൻസ് പുറത്തിറക്കി. ഒാഫ് റോഡ് ബൈക്കുകളായ ഇവയിൽ അത്യാധുനിക ചികിത്സാ ഉപകരണങ്ങളും ഹൈഡ്രോളിക് സാേങ്കതികവിദ്യയും അഗ്നിശമന സംവിധാനങ്ങളും ഉൾക്കൊള്ളുന്നുവെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി അറിയിച്ചു.
സായുധ സേന ഒാഫിസേഴ്സ് ക്ലബിലാണ് മോേട്ടാർ ബൈക്ക് ആംബുലൻസുകൾ പ്രകാശനം ചെയ്തത്. പൊതുജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അവർക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാനും അബൂദബി പൊലീസ് നടത്തുന്ന തുടർച്ചയായ പ്രയത്നങ്ങളുടെ ഭാഗമായാണ് മോേട്ടാർ ബൈക്ക് ആംബുലൻസുകൾ പുറത്തിറക്കിയതെന്ന് അബൂദബി പൊലീസ് സെൻട്രൽ ഒാപറേഷൻസ് സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അലി ഖൽഫാൽ ആൽ ദാഹേരി പറഞ്ഞു. അടിയന്തരഘട്ടങ്ങളിലെ വെല്ലുവിളി നേരിടാൻ സഹായിക്കുന്ന ഗുണേമന്മയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ അബൂദബി പൊലീസ് എന്നും മുമ്പന്തിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.