ഒറ്റപ്പെടുന്നവരെ കണ്ടെത്താൻ ഡ്രോണുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: വിജനമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താൻ അബൂദബി പൊലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നു. ഇത് സംബന്ധിച്ച പരിശോധന കഴിഞ്ഞ ദിവസം നടന്നു. അബൂദബി സർവകലാശാലയാണ് പുതിയ സാേങ്കതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഇത്എങ്ങനെ ഉപയോഗിക്കാനാവും എന്നതാണ് പരീക്ഷണ വിധേയമാക്കിയത്. പൊലീസിെൻറ നിലവാരം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം സാേങ്കതിക വിദ്യകൾ സ്വീകരിക്കുന്നതെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ദുരന്തങ്ങൾ നൊടിയിടയിൽ നേരിടുന്നത് സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളുെട അടിസ്ഥാനത്തിലാണ് പരീക്ഷണങ്ങൾ നടത്തിയത്. ഒറ്റപ്പെട്ടവരെ കണ്ടെത്തുന്നതിൽ മനുഷ്യസഹജമായി സംഭവിക്കാവുന്ന തെറ്റുകൾ ഇല്ലാതാക്കാൻ ഡ്രോണുകൾക്ക് കഴിയുമെന്ന് പൊതുസുരക്ഷാ വിഭാഗം തലവൻ കേണൽ മുഹമ്മദ് ഇബ്രാഹിം അൽ അമെറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.