Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരുഭൂമിയിൽ അകപ്പെട്ട...

മരുഭൂമിയിൽ അകപ്പെട്ട യുവാവിനെ രക്ഷിച്ചു

text_fields
bookmark_border
മരുഭൂമിയിൽ അകപ്പെട്ട യുവാവിനെ രക്ഷിച്ചു
cancel
അബൂദബി: അൽ ​െഎനിലെ മരുഭൂമിയിൽ അകപ്പെട്ട യുവാവിനെ അബൂദബി പൊലീസ്​ രക്ഷപ്പെടുത്തി. ബൈക്ക്​ അപകടത്തിൽപെട്ട്​ പരിക്കേറ്റ നിലയിലായിരുന്നു ഇയാൾ. 27 കാരനായ സ്വദേശിയെയാണ്​ ഹെലിക്കോപ്​റ്ററിലെത്തിയ സംഘം രക്ഷിച്ച്​ ആശുപത്രിയിലാക്കിയത്​. പ്രദേശത്ത്​ റോന്ത്​ ചുറ്റുകയായിരുന്ന ഹെലിക്കോപ്​റ്ററിലുള്ളവരാണ്​ ഇയാൾ മണൽപ്രദേശത്ത്​ ഒറ്റപ്പെട്ടത്​ കണ്ടെത്തിയത്​. അവർ നൽകിയ വിവരത്തി​​െൻറ അടിസ്​ഥാനത്തിൽ കൺട്രോൾ റൂമിൽ നിന്ന്​ നൽകിയ നിർദേശത്തെ തുടർന്നാണ്​ രക്ഷാ സംഘം പുറപ്പെട്ടത്​. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇയാളെ തവാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബൂദബി പൊലീസി​​െൻറ ജാഗ്രതയും സൂഷ്​മതയും മാനുഷിക മുഖവുമാണ്​ ഇൗ പ്രവർത്തനത്തിൽ കാണുന്നതെന്ന്​ എയർവിങ്​ ഡയറക്​ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം ഹസൻ അൽ ബലൂഷി പറഞ്ഞു. സാധാരണ ആംബുലൻസുകൾക്ക്​ കടന്നു ചെല്ലാനാവാത്തയിടങ്ങളിലാണ്​ എയർവിങ്​ സഹായമെത്തിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabi policegulf newsmalayalam news
News Summary - abudabi police-uae-gulf news
Next Story