Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതകരാറിലായ കാർ...

തകരാറിലായ കാർ പൊലീസുകാരൻ തള്ളിമാറ്റുന്ന വീഡിയോ വൈറലായി

text_fields
bookmark_border
തകരാറിലായ കാർ പൊലീസുകാരൻ തള്ളിമാറ്റുന്ന വീഡിയോ വൈറലായി
cancel
camera_alt??????????????? ?????????????????? ????? ?????????? ???????????????????????? ???????

അബൂദബി: റോഡിൽ നിശ്ചലമായ വാഹനം ഗതാഗതക്കുരുക്കിന്​ കാരണമാകാതിരിക്കാൻ അബൂദബി പൊലീസ്​ ഉദ്യോഗസ്​ഥൻ തള്ളിനീക്കുന്നത്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തിങ്കളാഴ്​ച ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോ നിരവധി പേരാണ്​ കണ്ടത്​. തകരാറിലായ സെഡാൻ കാറി​​െൻറ ഡ്രൈവർ തന്നെയാണ്​ വീഡിയോ പകർത്തി പോസ്​റ്റ്​ ചെയ്​തത്​.

ഒരു സ്വദേശിയും മറ്റൊരാളും പൊലീസ്​ ഉദ്യോഗസ്​ഥനെ സഹായിക്കുന്നതും വീഡിയോയിലുണ്ട്​. ടയർ പൊട്ടിയതിനാലാണ്​ വാഹനം റോഡിൽ നിന്നുപോയതെന്ന്​ ഡ്രൈവർ പറയുന്നു. ത​​െൻറ കൂടെ പ്രായമായ മാതാവും രണ്ട്​ പെൺമക്കളുമാണ്​ ഉണ്ടായിരുന്നത്​. കഠിനമായ ചൂടുണ്ടായിരുന്ന ആഗസ്​റ്റ്​ മധ്യത്തിലാണ്​ സംഭവം.

കാർ ഷോൾഡറിലേക്ക്​ തള്ളിമാറ്റിയ ശേഷം ടയർ മാറ്റാൻ നിർബന്ധിച്ച പൊലീസ്​ ഉദ്യോഗസ്​ഥൻ അഡ്​നോക്​ സർവീസ്​ സ്​റ്റേഷനിലേക്ക്​​ തങ്ങളെ അനുഗമിക്കുകയും ചെയ്​തു. അതിശയിപ്പിക്കുന്ന മാന്യനാണ്​ ആ പൊലീസുകാരൻ എന്ന്​ പറഞ്ഞാണ്​ ഡ്രൈവർ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​. ദുബൈയിൽ റോഡിൽ കുടുങ്ങിയ വാഹനം തള്ളി യാത്രക്കാരെ സഹായിച്ച പൊലീസുകാരന്​ കഴിഞ്ഞയാഴ്​ച സ്​ഥാനക്കയറ്റം നൽകിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabi policegulf newsmalayalam news
News Summary - abudabi police-uae-gulf news
Next Story