Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി പൊലീസ്​...

അബൂദബി പൊലീസ്​ വാഹനത്തിന്​ ഇനി പുതു നിറം

text_fields
bookmark_border
അബൂദബി പൊലീസ്​ വാഹനത്തിന്​ ഇനി പുതു നിറം
cancel

അബൂദബി: പുതിയ ചിഹ്​നത്തിനു പിന്നാലെ അബൂദബി പൊലീസ്​ വാഹനത്തി​​െൻറ നിറവും പരിഷ്​കരിച്ചു.  പുത്തൻ ലോഗോ പതിപ്പിച്ച നീലയും വെള്ളയും നിറത്തിലെ വാഹനങ്ങളിലാണ്​ ഇനി തലസ്​ഥാന നഗരിയിലെ പൊലീസ്​ സേന സേവനത്തിനെത്തുക. നിലവിൽ ചുവപ്പും വെള്ളയും നിറമാണ്​ വാഹനങ്ങൾക്ക്​. 

അബൂദബി പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ ഖൽഫാൻ അൽ റുമൈതി , ​ഡയറക്​ടർ ജനറൽ മേജർ ജനറൽ മക്​തൂം അലി അൽ ശരീഫി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആംഡ്​ ഫോർസസ്​ ഒഫീസേഴ്​സ്​ ക്ലബിൽ ഞായറാഴ്​ച രാവിലെയാണ്​ പുത​ു മോടിയിലെ വാഹനങ്ങൾ പുറത്തിറക്കിയത്. ശൈഖ്​ മുഹമ്മദ്​ ബിൻ സുൽത്താൻ അൽ നഹ്​യാനും വേദിയിലെത്തി.  അബൂദബി പൊലീസ്​ സേനയുടെ 60ാം വാർഷികത്തോടനുബന്ധിച്ചാണ്​ അടയാളങ്ങളും ചിഹ്​നങ്ങളുമെല്ലാം പരിഷ്​കരിക്കുന്നത്​. ജൂലൈയിലാണ്​ പുതിയ ലോഗോ പുറത്തിറക്കിയത്​.

 നവംബറിൽ യൂനിഫോമിലും മാറ്റമുണ്ടാവും. പുതിയ ലോഗോ വാഹനത്തി​​െൻറ മുന്നിലും അബൂദബി പൊലീസ്​ എന്ന എഴുത്ത്​ ഇരുവശങ്ങളിലുമുണ്ടാവും.  യു.എ.ഇയുടെ പൈതൃകവും പൊലീസി​​െൻറ ധീരതയും അടയാളപ്പെടുത്തുന്ന ഫാൽക്കൺ, കഠാര, ഇൗന്തപ്പന എന്നിവ ഉൾക്കൊള്ളുന്നതാണ്​ പരിഷ്​കരിച്ച ലോഗോ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabi policegulf newsmalayalam news
News Summary - abudabi police-uae-gulf news
Next Story