മോശം ടയർ: അബൂദബി പൊലീസ് പിഴയിട്ടത് 28,727 പേർക്ക്
text_fieldsദുബൈ: മോശം ടയറുകൾ ഘടിപ്പിച്ച് വാഹനമോടിച്ച 28.727 പേർക്ക് പിഴ ചുമത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. ഉപയോഗശൂന്യമായ ടയറുകൾ വലിയ തോതിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ ഡ്രൈവർമാർ വാഹനങ്ങളുടെ ടയറുകൾ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തേഞ്ഞ ടയർ മൂലം കഴിഞ്ഞവർഷം 7 അപകടങ്ങൾ ഉണ്ടായി.
ഇവയിൽ പെട്ട് നാല് പേർ കൊല്ലെപ്പട്ടു. 20പേർക്ക് പരിക്കേറ്റു. മോശം ടയറുകൾ കണ്ടാൽ 500 ദിർഹം പിഴ ഇൗടാക്കും. വാഹനങ്ങൾ പതിവായി പരിശോധിക്കണമെന്നും അറ്റകുറ്റപണികൾ നടത്തണമെന്നു അധികൃതർ സോഷ്യ മീഡിയ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. വേനൽകാലത്ത് ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത കൂടതലാണ്. വേണ്ടത്ര കാറ്റ് നിറക്കാതിരിക്കുക, അമിത ഭാരം കയറ്റുക, കൃത്യമായ രൂപവും വലിപ്പവുമുള്ള റിമ്മുകൾ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.