വിവരമോഷണത്തിന് വ്യാജ സന്ദേശം: പത്ത് ലക്ഷം ദിർഹം വരെ പിഴയെന്ന് അബൂദബി പൊലീസ്
text_fieldsഅബൂദബി: യൂസർനെയിം, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയെന്ന ലക്ഷ്യത്തോടെ വാട്ട്സാപ് പോലുള്ള സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ അയച്ചാൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. വാട്ട്സാപ് അക്കൗണ്ടുകൾ മോഷ്ടിക്കാൻ വേണ്ടി ഉപഭോക്താക്കളെ ആക്ടിവേഷൻ കോഡ് പങ്ക്വെക്കാൻ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പൊലീസ് ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
ഇത്തരം തട്ടിപ്പുകൾ ഏറ്റവും പുതിയതാണ്. എന്നാൽ ഇതുൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തുന്ന എല്ലാ തട്ടിപ്പുകളും നിരീക്ഷിക്കപ്പെടുന്നുണ്ട്. ചില കമ്പനികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള സന്ദേശങ്ങൾ അയച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. കമ്പ്യൂട്ടർ നെറ്റ്വർക്ക്, ഇലക്ട്രാണിക് ഇൻഫർമേഷൻ സംവിധാനം, വിവരസാേങ്കതിക വിദ്യ എന്നിവയിലൂടെ വ്യാജ പേരുപയോഗിച്ചോ തെറ്റിദ്ധരിപ്പിച്ചോ മറ്റുള്ളവരുടെ പണം കവരുന്നവർ സൈബർ കുറ്റകൃത്യ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് പൊലീസ് പറഞ്ഞു.
രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം വരെ ദിർഹം പിഴയും ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവുമാണ് ഇൗ കുറ്റകൃത്യത്തിനുള്ള ശിക്ഷയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.