അബൂദബി പൊലീസ് ക്ഷണിക്കുന്നു, നാളെയുടെ ൈപലറ്റുമാരെ
text_fieldsദുബൈ: അബൂദബി പൊലീസ് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വേനലവധിക്കാലത്ത് ഫ്യൂച്ചർ പൈലറ്റ് പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ രണ്ടാം എഡീഷനാണ് എട്ടാം തീയതി മുതൽ ആരംഭിക്കുക. നൂറ് ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് അവസരം.കുട്ടികളിൽ മികച്ച മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വ ബോധവും വളർത്തുകയും നാളെയുടെ നല്ല പൗരൻമാരാക്കി മാറ്റുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അബൂദബി പൊലീസ് ഡെപ്യൂട്ടി ഡയറക്ടറും ഫ്യുച്ചർ പൈലറ്റ് കമ്മിറ്റി ചെയർമാനുമായ ബ്രിഗേഡിയർ തയ്യാർ ഉബൈദ് മുഹമ്മദ് അൽ ശമൈലി വ്യക്തമാക്കി.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നമ്മെ പഠിപ്പിച്ച പാഠങ്ങളുടെയും പൈതൃകത്തിെൻറയും പിൻപറ്റലാണ് ഇൗ ഉദ്യമം. ആറാഴ്ച നീണ്ടു നിൽക്കുന്ന പരിശീലന പദ്ധതി കാലയളവിൽ പൊലീസ് സേനയുടെ പ്രവർത്തനങ്ങൾ, വ്യോമയാന മേഖലയിലെ പ്രാഥമിക പാഠങ്ങൾ എന്നിവയെല്ലാം വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രായോഗിക പരിശീലനത്തോടെ മനസിലാക്കാനാവും. അവധിക്കാലം മികച്ച രീതിയിൽ ചെലവിടാനുള്ള അവസരമായും ഇതു മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.