Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വയം സഹായ...

സ്വയം സഹായ സേവനമൊരുക്കി അബൂദബി പൊലീസ്​ 

text_fields
bookmark_border
സ്വയം സഹായ സേവനമൊരുക്കി അബൂദബി പൊലീസ്​ 
cancel

അബൂദബി: ജനങ്ങൾക്ക്​ അബൂദബി പൊലീസി​​​െൻറ സേവനങ്ങൾ തേടുന്നതിനുള്ള ഒാൺലൈൻ സ്വയം സഹായ സൗകര്യങ്ങൾ നിലവിൽ വന്നു. സുരക്ഷ, ഗതാഗത സൗകര്യങ്ങൾ, മറ്റ്​ ബഹുമുഖ ആവശ്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന സേവനമാണ്​ ആരംഭിക്കുന്നത്​. വാഹന ലൈസൻസിങ്​ വിഭാഗത്തിൽ നടന്ന ചടങ്ങ്​ അബൂദബി പൊലീസ്​ ഡയറക്​ടർജനറൽ മേജർ ജനറൽ മക്​തൂം അലി അൽ ശരീഫി ഉദ്​ഘാടനം ചെയ്​തു. ജനങ്ങളുടെ സൗകര്യങ്ങളും സന്തോഷവും വർധിപ്പിക്കുന്നത്​ ലക്ഷ്യമിട്ട്​ ആരംഭിച്ച സംവിധാനം ദൃഢചിത്ത സമൂഹത്തിനും എളുപ്പത്തിൽ സേവനം ലഭ്യമാക്കും.

പൊലീസി​​​െൻറ സേവന കേന്ദ്രങ്ങളിലും അബൂദബി, അൽ​െഎൻ, അല ദഫ്ര എന്നിവിടങ്ങളിലെ  ഷോപ്പിങ്​ മാളുകളിലും സൗകര്യങ്ങളുണ്ടാവും.  മനുഷ്യശേഷിയും ആധുനിക സ​ാ​േങ്കതികതയും ഒരുമിച്ചു ചേർത്ത്​ ജനങ്ങൾക്ക്​ അന്താരാഷ്​ട്ര നിലവാരമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്​ ഇൗ സേവനമെന്ന്​ മേജർ ജനറൽ അൽ ശരീഫി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabi policegulf newsmalayalam news
News Summary - abudabi police uae gulfnews
Next Story