അബൂദബി നിരത്തുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു
text_fieldsഅബൂദബി: റോഡ് യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ അബൂദബിയിലെ ഹൈവേകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു. അബൂദബി-അല്‍സില റോഡിലും അബൂദബി-അല്‍ഐന്‍ റോഡിലുമാണ് റഡാറുകള്‍ വര്‍ധിപ്പിക്കുന്നത്. എമിറേറ്റിലെ അപകടകരമായ പത്ത് റോഡുകളില്‍ ഒന്നാണ് അബൂദബി-അല്‍സില റോഡ്. പദ്ധതി നിര്‍വഹണ ഘട്ടത്തിലായതിനാല്‍ അബൂദബി പൊലീസിന്‍െറ ഗതാഗത-പട്രോള്‍ ഡയറക്ടറേറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എമിറേറ്റിന്‍െറ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് പുതിയ മൊബൈല്‍ റഡാറുകളും സ്ഥിരം റഡാറുകളും സ്ഥാപിക്കുമെന്ന് ഗതാഗത-പട്രോള്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അബ്ദുല്ല ആല്‍ ശേഹി പറഞ്ഞു. മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കുന്ന സ്ഥലം പൊലീസിന്‍െറ വെബ്സൈറ്റില്‍നിന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്നും അറിയാം. നിലവിലെ വേഗപരിധിയില്‍ മാറ്റമുണ്ടാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
അ$ല്‍ ദഫ്റ പാലം തിരിവ് മുതല്‍ ബൈനൂന കാട് വരെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാണ്. ഗ്രേസ് വേഗത ഉള്‍പ്പെടെ ഇവിടുത്തെ റഡാര്‍ സെറ്റിങ് മണിക്കൂറില്‍ 121 കിലോമീറ്ററാണ്. ബൈനൂന കാട് മുതല്‍ ബറക മേഖല വരെ വേഗപരിധി 120 കിലോമീറ്റര്‍/മണിക്കൂറും (ഗ്രേസ് വേഗത ഉള്‍പ്പെടെ 141 കിലോമീറ്റര്‍/മണിക്കൂര്‍) ആണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് (ഗ്രേസ് വേഗത ഉള്‍പ്പെടെ 121 കിലോമീറ്റര്‍/മണിക്കൂര്‍) ബറക മുതല്‍ അല്‍ ഗുവൈഫാത് വരെ. വലിയ ട്രക്കുകളുടെ വേഗപരിധി എല്ലാ ഭാഗങ്ങളിലും മണിക്കൂറില്‍ 80 കിലോമീറ്ററും ബസുകളുടേത് 100 കിലോമീറ്ററും ആണെന്നും ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അബ്ദുല്ല ആല്‍ ശേഹി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.