അബൂദബിയിൽ ടാക്സി നിരക്ക് വർധന അഞ്ച് വർഷം പൂർത്തിയാകവേ
text_fieldsഅബൂദബി: അബൂദബി എമിറേറ്റിൽ ടാക്സി നിരക്ക് വർധിപ്പിച്ചത് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ. 2012 മേയിലാണ് ഇതിന് മുമ്പ് നിരക്ക് വർധിപ്പിച്ചിരുന്നത്. 2016 മാർച്ച് 31നാണ് എക്സിക്യൂട്ടീവ് കൗൺസിൽ ഇപ്പോഴത്തെ നിരക്ക് പരിഷ്കരണത്തിന് ഉത്തരവിട്ടത്. ഉത്തരവ് ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷമാണ് നിരക്ക് പരിഷ്കരണം പ്രാബല്യത്തിലാവുക. എന്നാൽ, ഇതിെൻറ തീയതി അറിവായിട്ടില്ല.
പുതുക്കിയ നിരക്ക് അനുസരിച്ച് രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ടാക്സി മീറ്റർ അഞ്ച് ദിർഹത്തിലും രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അഞ്ചര ദിർഹത്തിലുമാണ് ആരംഭിക്കുക. തുടർന്ന് കിലോമീറ്ററിന് 1.82 ദിർഹം നിരക്ക് ഇൗടാക്കും. ഇതുവരെ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ടാക്സി മീറ്റർ മൂന്നര ദിർഹത്തിലും രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ നാല് ദിർഹത്തിലുമായിരുന്നു ആരംഭിച്ചിരുന്നത്. ഒാടുന്ന ഒാരോ കിലോമീറ്ററിനും 1.69 ദിർഹമായിരുന്നു ഇതുവരെയുള്ള നിരക്ക്. രാത്രി മിനിമം നിരക്ക് 12 ദിർഹമായും ഉയരും.
കാത്തിരിപ്പ് നിരക്കായി മിനിറ്റിന് 50 ഫിൽസ് നൽകണം. കാൾ സെൻററുകൾ വഴി ടാക്സി ബുക്ക് ചെയ്യാൻ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ നാല് ദിർഹവും രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അഞ്ച് ദിർഹവുമാണ്. ഇത് യഥാക്രമം മൂന്ന് ദിർഹവും നാല് ദിർഹവുമായിരുന്നു. വിമാനത്താവളങ്ങളിലെ വാനുകളുടെ മീറ്റർ ആരംഭിക്കുക 25 ദിർഹത്തിലും കാറുകളുടേത് 20 ദിർഹത്തിലുമാണ്.ടാക്സി കമ്പനികൾ നിരക്ക് ഇൗടാക്കുന്ന ഒാരോ കിലോമീറ്ററിനും 35 ഫിൽസ് വീതം സമഗ്ര ഗതാഗത കേന്ദ്രത്തിൽ (െഎ.ടി.സി) അടക്കണമെന്നും ഉത്തരവിൽ പറയുന്നു. ലൈസൻസ് ഫീസ് ആയാണ് ഇത് ഇൗടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.