അബൂദബിയുടെ മുഖംമിനുക്കാൻ പുതിയ ശുചീകരണ കാമ്പയിൻ
text_fieldsഅബൂദബി: അബൂദബി എമിറേറ്ററ്റിെൻറ മുഖച്ഛായ അലേങ്കാലമാക്കുന്ന തരത്തിൽ മാലിന്യവും മറ്റു വസ്തുക്കളും നിക്ഷേപിക്കുന്നത് ഒഴിവാക്കാൻ പൊതു ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘അബൂദബി ഇമാറാത്തി’ ബോധവത്കരണ കാമ്പയിന് തുടക്കമായി. അബൂദബി മാലിന്യ കൈകാര്യ കേന്ദ്രം തദ്വീറുമായി സഹകരിച്ച് അബൂദബി നഗരസഭ^ഗതാഗത വകുപ്പാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. മാലിന്യം ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതിന് എമിറേറ്റിലെ താമസക്കാരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ ആരംഭിച്ചതെന്ന് തദ്വീർ ആക്ടിങ് ഡയറക്ടർ ജനറൽ സഇൗദ് ആൽ മുഹൈർബി പറഞ്ഞു.
മാലിന്യം കുറക്കുന്നതിെൻറയും സംസ്കരിക്കുന്നതിെൻറയും സ്രോതസ്സിൽ തെന്ന തരംതിരിക്കുന്നതിെൻറയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം കാമ്പയിൽ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിെൻറ മുഖച്ഛായ വികൃതമാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ കണ്ടെത്താൻ താമസ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. അനുചിതമായ മാലിന്യനീക്കം ഒഴിവാക്കി ശുചിത്വമുള്ള ജീവിതപരിസരം കാത്തുസൂക്ഷിക്കുന്നതിെൻറ പ്രാധാന്യം ജനങ്ങളെ അറിയിക്കുകയാണ് കാമ്പയിെൻറ ലക്ഷ്യം. നിശ്ചിത സ്ഥലങ്ങളിലല്ലാതെ മാലിന്യം നിക്ഷേപിച്ചാലുള്ള പാരിസ്ഥിതിക അപകടങ്ങളെ കുറിച്ചും കാമ്പയിൻ ബോധവത്കരണം നടത്തും.
പരിസരം വൃത്തിഹീനമാക്കുകയോ വ്യക്തികളുടെയോ പൊതു സംവിധാനങ്ങളുടെയോ സുരക്ഷക്ക് ഹാനികരമാം വിധം പ്രവർത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് നഗരസഭയുടെ ഹോട്ട്ലൈൻ നമ്പറയ 993, അബൂദബി സർക്കാറിെൻറ സമ്പർക്ക കേന്ദ്രം നമ്പറായ 800555 എന്നിവയിൽ വിളിച്ച് വിവരമറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.