ഏപ്രിൽ മാസം ‘മുത്തുവാരലിന്’ സമർപ്പിച്ച് അൽെഎൻ മ്യൂസിയം
text_fieldsഅബൂദബി: യു.എ.ഇയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മുത്തുവാരൽ ബിസിനസിന് ഏപ്രിൽ മാസം സമർപ്പിക്കുന്നതായി അൽെഎൻ നാഷനൽ മ്യൂസിയം പ്രഖ്യാപിച്ചു. അൽെഎൻ സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് ഇത്. മുത്തുകൾ അളക്കാൻ ഉപയോഗിച്ചിരുന്ന അൽതൂസ് എന്ന ഉപകരണങ്ങളുടെ പ്രദർശനത്തിൽ ഏപ്രിലിൽ പ്രത്യേക ശ്രദ്ധ നൽകും.
വ്യത്യസ്ത വലിപ്പത്തിലെ ദ്വാരങ്ങളുള്ള പാത്രങ്ങളുടെ രൂപത്തിലുള്ള അഞ്ച് മുതൽ ഏഴ് വരെയുള്ള അളവ് ഉപകരണങ്ങളുടെ കൂട്ടമാണ് അൽതൂസ്. മുത്തുകളുടെ വലിപ്പം, ആകൃതി, നിറം എന്നിവ അടിസ്ഥാനമാക്കി വ്യാപാരികൾ മുത്തുകൾ അളക്കാനും തൂക്കാനും ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു ഇത്. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള രാജ്യത്തിെൻറ പൈതൃക വസ്തുക്കളുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരാൻ ശിൽപശാലകളും സംഘടിപ്പിക്കും. രാവിലെ പത്ത് മുതൽ നടക്കുന്ന ശിൽപശാലയിൽ പത്ത് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പെങ്കടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.