Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലെ...

അബൂദബിയിലെ കടലിൽനിന്ന്​ 1490 കിലോ മാലിന്യം നീക്കി

text_fields
bookmark_border
അബൂദബിയിലെ കടലിൽനിന്ന്​ 1490 കിലോ മാലിന്യം നീക്കി
cancel

അബൂദബി: അബൂദബിയിലെ കടലിൽനിന്ന്​ 50 മുങ്ങൽ വിദഗ്​ധർ ചേർന്ന്​ 1490 കി​േലാഗ്രാമിലധികം മാലിന്യം നീക്കി. പ്ലാസ്​റ്റിക്​ കുപ്പികൾ, അലൂമിനിയം കാനുകൾ, ഭക്ഷണപ്പൊതികൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ, നിർമാണ വസ്​തുക്കൾ എന്നിവയാണ്​ നീക്കിയത്​. ‘നമുക്കൊന്നായ്​ വ്യത്യസ്​തതയുണ്ടാക്കാം’ എന്ന പേരിൽ അബൂദബി പരിസ്​ഥിതി ഏജൻസി എമിറേറ്റ്​സ്​ ഡൈവിങ്​ അസോസിയേഷൻ, അബൂദബി അന്താരാഷ്​രട മറൈൻ സ്​പോർട്​സ്​ ക്ലബ്​ എന്നിവയുമായി ചേർന്ന്​ നടത്തിയ ശുചീകരണ കാമ്പയിനിലാണ്​ മാലിന്യം നീക്കിയത്​. 

രാജ്യത്തി​​​െൻറ സ്വാഭാവിക പരിസ്​ഥിതി സംരക്ഷിക്കുക, കടലുകൾ മാലിന്യമുക്​തമാക്കി ശുചിയോടെ സൂക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അബൂദബി കോർണിഷിലാണ്​ കാമ്പയിൻ സംഘടിപ്പിച്ചത്​. സമുദ്രജീവികൾക്ക്​ ഹാനികരമായ മാലിന്യം ശുചീകരണ കാമ്പയിനിൽ നീക്കം ചെയ്​തതായി കര^സമുദ്ര ജൈവവൈവിധ്യ വകുപ്പ്​ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഡോ. ശൈഖ സാലിം ആൽ ദാഹേരി പറഞ്ഞു. ബീച്ചുകളും മുങ്ങൽ കേന്ദ്രങ്ങളും മാലിന്യമുക്​തമായി സൂക്ഷി​േക്കണ്ടത്​ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf newsmalayalam news
News Summary - abudabi-uae-gulf news
Next Story