സ്വദേശത്തേക്ക് മടങ്ങാതെ അബൂദബി എയർപോർട്ടിൽ നിന്ന് വിസാ മാറ്റം
text_fieldsദുബൈ: യു.എ.ഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയിൽ രാജ്യത്ത് തങ്ങുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാതെ തന്നെ വിസ പുതുക്കി യു.എ.ഇയിൽ തുടരുന്നതിന് അബൂദബി എയർപോർട്ടിൽ നിന്നു കൂടി സൗകര്യം ഒരുക്കിയതായി പ്രമുഖ ട്രാവൽ ബ്രാൻറായ അരൂഹ ടൂർസ് ആൻറ് ട്രാവൽസ് അധികൃതർ അറിയിച്ചു. അബൂദബിയിൽ നിന്ന് ഇതാദ്യമായാണ് ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന് എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്റൈൻ എയർപോർട്ട് വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത് തിരിച്ചെത്താവുന്നതാണ്. ഗൾഫ് എയറുമായി സഹകരിച്ചാണ് ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് ഇൗ സൗകര്യം ഉള്ളത്. അബൂദബിയിൽ ഇൗ സൗകര്യം ആരംഭിച്ചതോടെ തലസ്ഥാന നഗരിയിലും അൽ െഎനിലും ഉള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്ന് അരൂഹ ടൂർസ് ആൻറ് ട്രാവൽസ് റിസർവേഷൻ മാനേജർ സബീർ ടി.എം പറഞ്ഞു. വിവരങ്ങൾക്ക്: 0522677247
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.