അബൂദബിയിൽ സായിദ്–ഗാന്ധി ഡിജിറ്റൽ മ്യൂസിയം വരുന്നു
text_fieldsദുബൈ: സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിച്ച രാഷ്ട്രപിതാക്കൾക്ക് ആദരമൊരുക്കാൻ യു.എ.ഇ^ഇന്ത്യ സംയുക്ത പദ്ധതി. യു.എ.ഇ രാഷ്ട്രപിതാവും ആദ്യ പ്രസിഡൻറുമായി ൈശഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാെൻറ ജൻമശതാബ്ദിയും ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജൻമവാർഷികവും ആഘോഷിക്കുന്ന വേളയിൽ അബൂദബിയിൽ സായിദ് ഗാന്ധി ഡിജിറ്റൽ മ്യൂസിയമാണൊരുക്കുക. ഇന്ത്യ സന്ദർശിക്കുന്ന യു.എ.ഇ വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ക്രാന്തദർശികളായ നേതാക്കളുടെ അത്യപൂർവ ചിത്രങ്ങൾ, വീഡിയോകൾ, ജീവിതമുഹൂർത്തങ്ങൾ, രചനകൾ, തത്വചിന്തകൾ എന്നിവ പുത്തൻ സാേങ്കതിക വിദ്യയുടെ പിൻബലത്തോടെ മനോഹരമായി ഒരുക്കുന്നതാവും മ്യൂസിയം.
ഇന്ത്യ സന്ദർശനത്തിെൻറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്ത് ഗവർണർ ഒ.പി. കോഹ്ലി, കേന്ദ്ര മന്ത്രിമാരായ എം.ജെ.അക്ബർ, ധർമേന്ദ്ര പ്രധാൻ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി. സബർമതി ആശ്രമം, മഹാത്മാ ഗാന്ധിയുടെ ഭവനം, സിദ്ദി സയ്യദ് മസ്ജിദ്, ഡൽഹിയിലെ ഹുമയൂൺ കുടീരം, അക്ഷർധാം ക്ഷേത്രം എന്നിവയും സന്ദർശിച്ചു.
യു.എ.ഇ സമൂഹത്തിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് സുലേഖ ഹോസ്പിറ്റൽ മേധാവി ഡോ. സുലേഖ ദൗദിനെ ശൈഖ് അബ്ദുല്ല ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.