സാമൂഹിക മുന്നേറ്റത്തിന് അബൂദബിയിൽ പുതിയ സർക്കാർ വേദി
text_fieldsഅബൂദബി: സാമൂഹിക സംഘടനകളും പൊതു-സ്വകാര്യ മേഖലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെ ടുത്തി സാമൂഹിക മുന്നേറ്റം ഉറപ്പാക്കുന്നതിന് അബൂദബിയിൽ പുതിയ സർക്കാർ വേദി രൂപവത ്കരിക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ നിർദേശിച്ചു. പൗരധർമം പ്രോത്സാഹിപ്പിക്കു ക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ‘മആൻ’ എന്ന പേരിലുള്ള വകുപ്പ് രൂപവത്കരിക്കുന്നത്. ‘ടുമോറോ-21’ പ്രോഗ്രാമിെൻറ ഭാഗമായി 2018 ജൂണിലാണ് ആദ്യമായി ‘മആൻ’ പദ്ധതി പ്രഖ്യാപിച്ചത്. ‘ഒത്തൊരുമിച്ച്’ എന്ന് അർഥം വരുന്ന ‘മആൻ’ സാമൂഹിക വകുപ്പിന് കീഴിലായിരിക്കും.
ദാന സംസ്കാരം, സാമൂഹിക പങ്കാളിത്തം, ഉദാരത എന്നിവയെല്ലാം നമ്മുടെ സമൂഹത്തിൽ അന്തർലീനമായ മൂല്യങ്ങളാണെന്നും ഇൗ തത്വങ്ങൾ യു.എ.ഇ ജനങ്ങളുടെ പൈതൃകമാണെന്നും അബൂദബി സാമൂഹിക വികസന വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖമീസ് ആൽ ഖെയ്ലി പറഞ്ഞു. വിജ്ഞാനവും നവീന ആശയങ്ങളും അടിസ്ഥാനമാക്കി അബൂദബിയുടെ സാമൂഹിക ആവശ്യങ്ങൾക്കും സുസ്ഥിര സമ്പദ് വ്യവസ്ഥക്കും വേണ്ടി മികച്ചതും പുരോഗമനപരവുമായ മാർഗങ്ങൾ സൃഷ്ടിക്കുന്നതിന് വ്യത്യസ്ത വിഭാഗങ്ങൾക്ക് ചേർന്ന് പ്രവർത്തിക്കാൻ സൗകര്യമൊരുക്കി ‘മആൻ’ ഇൗ പൈതൃകം തുടരും. അബൂദബിയുടെ വികസനത്തിൽ പങ്കാളിയാകാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമുള്ള വേദിയായിരിക്കും ‘മആൻ’ എന്നും ഡോ. മുഗീർ ഖമീസ് ആൽ ഖെയ്ലി കൂട്ടിച്ചേർത്തു.
നാല് പ്രധാന അടിസ്ഥാനങ്ങളെ ആധാരമാക്കിയായിരിക്കും ‘മആൻ’ പ്രവർത്തിക്കുക. സാമൂഹിക നിക്ഷേപ ഫണ്ടാണ് ഇതിൽ ആദ്യത്തേത്. പുതിയ ആശയങ്ങൾക്ക് പ്രോത്സാഹനം നൽകി സാമുഹിക വ്യവസായ സംരംഭങ്ങളുെട വളർച്ചക്ക് പിന്തുണ നൽകുന്നതിനായി രൂപവത്കരിച്ചതാണ് സാമൂഹിക നിക്ഷേപ ഫണ്ട്. ആലോചന^അവലോകന സമീപനമാണ് രണ്ടാമത്തേത്. വിജ്ഞാനം, വൈദഗ്ധ്യം, മൂലധനം തുടങ്ങിയ പ്രസക്തമായ േസ്രാതസുകൾ ലഭ്യമാക്കി സാമൂഹിക കേന്ദ്രീകൃതമായ ആശയങ്ങളെ സാമൂഹിക വ്യവസായ സംരഭങ്ങളിലേക്കും സർക്കാറിതര സംഘടനകളിലേക്കും പരിവർത്തിപ്പിക്കാൻ മആൻ ഇതുവഴി സഹായം നൽകും. ഭാവിഫലത്തിൽ കേന്ദ്രീകരിക്കലാണ് മൂന്നാമത്തേത്. സാമൂഹിക സന്നദ്ധ പരിപാടികളാണ് നാലാമത്തേത്. അബൂദബിയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ‘അബൂദബി ഇൻവെസ്റ്റ്മെൻറ് ഒാഫിസ്’ സ്ഥാപിച്ചുള്ള നിയമനിർമാണത്തിന് പിന്നാലെയാണ് ‘മആൻ’ രൂപവത്കരണ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.