അബൂദബിയിൽ പ്രീമിയം ടിക്കറ്റിൽ എല്ലാ പാർക്കിങ് സ്ഥലങ്ങളും ഉപയോഗിക്കാം
text_fieldsഅബൂദബി: പ്രീമിയം ടിക്കറ്റിൽ പ്രീമിയം, സ്റ്റാൻഡേർഡ് പാർക്കിങ് ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്യാെമന്ന് അബൂദ ബി സമഗ്ര ഗതാഗത കേന്ദ്രം (െഎ.ടി.സി) അറിയിച്ചു. എന്നാൽ, സ്റ്റാൻഡേർഡ് പാർക്കിങ് ടിക്കറ്റുകളിൽ പ്രീമിയം പാർക്കി ങ് ഇടങ്ങൾ ഉപയോഗിക്കാനാകില്ല. ജനങ്ങൾക്ക് നൽകുന്ന സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇൗ നടപടിയെന്ന് മവാഖിഫ് ടീം മേധാവി ഖമീസ് അൽ ദഹ്മാനി പറഞ്ഞു. നിരോധിത പ്രദേശങ്ങളിൽ പാർക്ക് ചെയ്യരുെതന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെസിഡൻറ് പെർമിറ്റ് പാർക്കിങ് ഇടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്നും രാത്രി ഒമ്പത് മുതൽ രാവിലെ എട്ട് വരെ അവിടങ്ങളിൽ പാർക്ക് ചെയ്യരുതെന്നും ഖമീസ് അൽ ദഹ്മാനി വ്യക്തമാക്കി. പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് ഇടങ്ങളിൽ തറാവീഹ് നമസ്കാര സമയത്ത് നമസ്കരിക്കാനെത്തുന്നവരെ മവാഖീഫ് ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ ഉടമകളെ എസ്.എം.എസിലൂടെ വിവരമറിയിച്ച ശേഷം കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.