പ്രമേഹ നിയന്ത്രണ വാക്കത്തണിന് ആയിരങ്ങളെത്തി
text_fieldsഅബൂദബി: യു.എ.ഇ രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറകിെൻറ രക്ഷാകർതൃത്വത്തിൽ പ് രമേഹ നിയന്ത്രണം, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കൽ എന്നിവയെക്കുറിച്ച് അവബോ ധം വളർത്താൻ തലസ്ഥാനത്തെ യാസ് മറീനയിൽ പതിനായിരങ്ങൾ അണിനിരന്ന വാക്കത്തൺ നടത്തി. അഞ്ചു കിലോമീറ്റർ ദൈർഘ്യത്തിലുള്ള യാസ് മറീനാ സർക്യൂട്ടിലായിരുന്നു കൂട്ട നടത്തം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും അണിനിരന്നു.
അബൂദബി ആരോഗ്യവകുപ്പ്, പബ്ലിക് ഹെൽത്ത് സെൻറർ, കമ്യൂണിറ്റി െഡവലപ്മെൻറ് ഡിപ്പാർട്മെൻറ്, മുബാദല തുടങ്ങിയവയുടെ സംയുക്ത പിന്തുണയോടെയായിരുന്നു കൂട്ടനടത്തം.
ശരീരഭാരം കുറക്കുന്നതിനുള്ള ചലഞ്ച് ഏറ്റെടുക്കാനും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാനും പരിശ്രമിക്കുന്നതിനുള്ള ബോധവത്കരണമാണ് വാക്കത്തണിലൂടെ ജനങ്ങളിലെത്തിച്ചതെന്ന് ഇംപീരിയൽ കോളജ് ലണ്ടൻ ഡയബറ്റിസ് സെൻറർ സി.ഇ.ഒ ലോറൻസ് പാട്രിക് പറഞ്ഞു. അബൂദബി പൊലീസുമായി സഹകരിച്ച് ശരീരഭാരം കുറക്കുന്നതിനുള്ള ചലഞ്ചിനുള്ള അവാർഡ് വിതരണ ചടങ്ങും വാക്ക് 2019ൽ ഉൾപ്പെടുത്തിയിരുന്നു.
ആറ് മാസത്തെ വെല്ലുവിളി ഏറ്റെടുത്ത് രാജ്യത്തെ 20 കമ്പനികളിൽ നിന്നുള്ള 700 ജീവനക്കാർ ആരോഗ്യകരമായ ജീവിതത്തിന് ശരീരഭാരം കുറക്കുന്ന പരിപാടികളിൽ പങ്കെടുത്തു. വ്യക്തികൾ കുറച്ച ഭാരം, കമ്പനിയിലെ സ്റ്റാഫിെൻറ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. പോഷക പാചക പ്രദർശനം, ഫിറ്റ്നസ് സെഷനുകൾ, കുട്ടികൾക്കുള്ള കല, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയുൾപ്പെടെ ഒട്ടേറെ കുടുംബ സൗഹാർദ ആരോഗ്യ പ്രവർത്തനങ്ങൾ വാക്ക് 2019 പരിപാടിയുടെ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.