സംഗീതനഗരമായി അബൂദബി
text_fieldsഅബൂദബി: അബൂദബിയെ സംഗീതനഗരമായി യുനസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്ക് നാമകരണം ചെയ്തു. ബ്രിട്ടനിലെ ലിവർപൂൾ, ന്യൂസിലാൻറിലെ ഓക് ലാൻറ്, സ്പെയിനിലെ സെവിയ്യ, ഇന്ത്യയിലെ ചെന്നൈ എന്നീ നഗരങ്ങൾക്കൊപ്പമാണ് അബൂദബിയും സംഗീതനഗരം പട്ടം ചൂടുന്നത്.
2004ലാണ് യുനസ്കോ ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിച്ചത്. നഗരങ്ങളുടെ സാംസ്കാരിക വികസനത്തിന് സഹായകമാവുന്ന പദ്ധതികളെ പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യം. അബൂദബിയെ സംഗീതനഗരമായി തിരഞ്ഞെടുത്ത വിവരം കഴിഞ്ഞദിവസമാണ് യുനസ്കോ പ്രഖ്യാപിച്ചത്.
സാംസ്കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങളെ വികസിപ്പിക്കുന്നതിലുള്ള അബൂദബിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ് ഈ നേട്ടമെന്ന് അബൂദബി സാംസ്കാരിക, യുവജന മന്ത്രി നൂറാ ബിൻത് മുഹമ്മദ് അൽ കഅബി പ്രതികരിച്ചു. യുനസ്കോയുടെ ക്രിയാത്മക നഗര ശൃംഖലയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.