സന്ദർശകർക്കായി തുറന്ന് അബൂദബി ബാപ്സ് ഹിന്ദു മന്ദിര്‍
text_fieldsഅബൂദബി: മേഖലയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. വെബ്സൈറ്റ് വഴിയും ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുക. ക്ഷേത്രത്തിനകത്ത് ബാഗ്, ഭക്ഷണപാനീയങ്ങൾ എന്നിവ അനുവദിക്കില്ല. ആഴ്ചയില്‍ ആറുദിവസം ഏതു മതത്തില്‍പെട്ടവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്. തിങ്കളാഴ്ച ക്ഷേത്രം അടച്ചിടും. ചൊവ്വമുതല്‍ ഞായര്‍വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് സന്ദര്‍ശകരെ അനുവദിക്കുക. ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോ എടുക്കുന്നതും വിലക്കിയിട്ടുണ്ട്. ആത്മീയ അന്തരീക്ഷത്തിന് കോട്ടം തട്ടാതിരിക്കാനാണിതെന്ന് ക്ഷേത്ര മാനേജ്മെന്റ് അറിയിച്ചു. നിലവില്‍ പ്രതിദിനം നാല്പതിനായിരത്തിലധികം പേരാണ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നത്. സന്ദര്‍ശകര്‍ക്കായി റസ്റ്റാറന്റ് അടക്കം എല്ലാവിധ സൗകര്യങ്ങളും ക്ഷേത്രവളപ്പില്‍ ഒരുക്കിയിട്ടുണ്ട്. യു.എ.ഇ സര്‍ക്കാര്‍ സൗജന്യമായി നല്കിയ 27 ഏക്കര്‍ ഭൂമിയിലാണ് ബാപ്സ് ഹിന്ദു മന്ദിര്‍ നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടനം ചെയ്തശേഷം വിദേശത്ത് നിന്നടക്കമുള്ള ആയിരങ്ങളാണ് ഇതിനകം ബാപ്സ് ഹിന്ദുമന്ദിര്‍ സന്ദര്‍ശിച്ചുമടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.