തീപിടിച്ച ഫ്ലാറ്റിൽ നിന്ന് എട്ടംഗ മലയാളി കുടുംബത്തെ അബൂദബി സിവിൽ ഡിഫൻസ് രക്ഷിച്ചു
text_fieldsഅബൂദബി: വയോധികരും കുഞ്ഞുങ്ങളുമടങ്ങൂന്ന എട്ടംഗ മലയാളി കുടുംബത്തെ അബൂദബി സിവിൽ ഡിഫൻസ് തീ വിപത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഒരു ഭാഗം തളർന്ന 84 കാരനുൾപ്പെെടയുള്ള കുടുംബത്തിനാണ് അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ പുതുജീവൻ ലഭിച്ചത്.
അബൂദബി നേവി ഗേറ്റ് മേഖലക്കടുത്തുള്ള താമസ സ്ഥലത്താണ് ശനിയാഴ്ച രാത്രി തീപിടിച്ചത്. അഞ്ചു നില െകട്ടിടത്തിെൻറ രണ്ടാം നിലയിൽ താമസിക്കുന്ന സാജു ജോർജ് ജോൺ, കൊച്ചുമോൾ മാത്യൂ, മാതാപിതാക്കളായ േജാർജ് കുട്ടി (84), േശാശാമ്മ (74) നാലു മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബം തീ പടരുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുക മൂടിയതോെട ശ്രമം ദുർഘടമായി. വർഷങ്ങളായി തടർന്നു കിടക്കുന്ന പിതാവ് വീൽ ചെയർ മറിഞ്ഞ് വീഴുക കൂടി ചെയ്തതോെട അപകടത്തിന് കീഴ്പ്പെടേണ്ടി വരുമെന്ന അവസ്ഥയിലായി കുടുംബം.
അഞ്ചു വർഷം മുൻപ് വീണ് ശരീരം തളർന്നതോടെ സംസാര ശേഷി നഷ്ടപ്പെട്ട പിതാവുൾപ്പെടെ ജീവനു വേണ്ടി നിലവിളിക്കുന്നത് തിരിച്ചറിഞ്ഞ സിവിൽ ഡിഫൻസ് സംഘം എത്തി ക്ഷമയോടെ ഒാരോരുത്തരെയും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഖലീഫ ആശുപത്രിയിൽ അടിയന്തിര വൈദ്യശുശ്രൂഷ കൂടി നൽകിയാണ് കുടുംബത്തെ മടക്കി അയച്ചത്. വീഴ്ചയിൽ പുറമെ സംഭവിച്ച മുറിവുകളല്ലാെത ആന്തരിക പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.