അബൂദബി ഡിജിറ്റൽ അതോറിറ്റി:കുതിച്ചുയരും ഇനി സാങ്കേതിക മികവോടെ
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിലെ അബൂദബി സിസ്റ്റംസ് ആൻഡ് ഇൻഫർമേഷൻ സെൻററിനു പകരം സ ്ഥാപിച്ച അബൂദബി ഡിജിറ്റൽ അതോറിറ്റി (എ.ഡി.ഡി.എ) പ്രവർത്തനമാരംഭിച്ചു. യു.എ.ഇ പ്രസിഡൻ റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് ഡിജിറ്റൽ അതോറിറ്റി ഈയിടെ സ്ഥാപിച്ചത്. അബൂദ ബിയുടെ ഡിജിറ്റൽ മുന്നേറ്റത്തിനു നേതൃത്വം നൽകുകയും മേഖലയിലെ ഡിജിറ്റൽ നവീകരണത്തിെൻറ സുപ്രധാന കേന്ദ്രമായി മാറുകയുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എ.ഡി.ഡി.എയുടെ ലോഗോ പ്രകാശനം ഡയറക്ടർ ജനറൽ ഡോ. റൗദ സയീദ് അൽ സാദി നിർവഹിച്ചു. സർക്കാർ ജോലികളിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പൊതുവായ ആശങ്കകൾ പരിഹരിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്ഫോം പോലുള്ള നൂതന സാങ്കേതിക രീതികൾ പ്രയോജനപ്പെടുത്തും.
ഡിജിറ്റൽ അതോറിറ്റിക്കു കീഴിൽ സർക്കാർ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ആസ്തികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നിർമിത ബുദ്ധി, ഡാറ്റ മാനേജ്മെൻറ്, ബ്ലോക്ക്ചെയിൻ, ഇൻറർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിലെ വിദഗ്ധരെ ഈ പ്രവർത്തനങ്ങളുടെ സാക്ഷാത്കാരത്തിന് എ.ഡി.ഡി.എ പ്രയോജനപ്പെടുത്തും. അബൂദബി ഗവൺമെൻറ് ആക്സിലറേറ്റേഴ്സ് പ്രോഗ്രാം ഗദാൻ 21ന് അനുസൃതമായാണ് അതോറിറ്റി പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.