അബൂദബിയിൽ മത്സ്യ മാർക്കറ്റ് പ്രവർത്തനത്തിന് കർശന നിയന്ത്രണം
text_fieldsഅബൂദബി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന ്നതിന് അബൂദബിയിലെ മത്സ്യ വിപണികൾക്ക് കടുത്ത നിയന്ത്രണവുമായി അബൂദബി അഗ്രികൾച റൽ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എ.ഡി.എ.എഫ്.എസ്.എ). അബൂദബിയിലെ പൊലീസ് ജനറൽ ഹെഡ് ക്വാർ ട്ടേഴ്സ്, മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ്, ഫിഷർമാൻ കോഓപറേറ്റി വ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് സമൂഹികാരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള മു ൻകരുതൽ നടപടികൾ നടത്തുകയെന്നും അതോറിറ്റി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. മത്സ്യ വിപണികളിലെ തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തൊഴിലാളികൾക്കും സന്ദർശകർക്കും ഇടയിൽ ആരോഗ്യ നിലവാരം ഉയർത്തുന്നതിനും മത്സ്യ വിപണിയുടെ സമയവും പ്രവർത്തനങ്ങളും കർശനമായി നിയന്ത്രിക്കും. പൊതുജനങ്ങൾക്ക് മത്സ്യ വിപണിയുടെ സേവനം ഉറപ്പുവരുത്തുന്നതിനാണ് പ്രതിരോധ നടപടികൾ കർശനമാക്കുന്നത്.
തിരക്കൊഴിവാക്കാൻ പൊലീസ് നിയന്ത്രണം
ഉപഭോക്താക്കളുടെ തിക്കിത്തിരക്കിയുള്ള പ്രവേശനം ഒഴിവാക്കാൻ മത്സ്യ മാർക്കറ്റിെൻറ പ്രവേശന കവാടവും എക്സിറ്റ് ഗേറ്റുകളും പൊലീസ് പട്രോളിങ്ങുമായി ഏകോപിപ്പിച്ച് നിയന്ത്രിക്കും. മാസ്ക് ധരിക്കാത്ത ഉപഭോക്താക്കളെ വിപണിയിൽ പ്രവേശിക്കുന്നത് തടയും.
പനിയുണ്ടോയെന്ന് പരിശോധിക്കാൻ തെർമോമീറ്റർ ഗൺസ് ഉൾപ്പെടെ വിപുലമായ മുൻകരുതൽ നടപടികൾ മത്സ്യ വിപണികളുടെ നടത്തിപ്പ് ചുമതലയുള്ളവരുടെ ബാധ്യതയാണ്. ശരീര താപനില 37.5 ഡിഗ്രിയിൽ കൂടുതലുള്ളവരുടെ പ്രവേശനം തടയാമെന്നും അതോറിറ്റിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.
വിപണികളുടെ സമയം
രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയും വൈകീട്ട് 5.30 മുതൽ രാത്രി 7.30 വരെയുമായിരിക്കും അബൂദബിയിലെ മത്സ്യ മാർക്കറ്റുകളിൽ ഉപഭോക്താക്കൾക്കുള്ള പ്രവേശന സമയം.
പ്രവേശന നിയന്ത്രണം
രണ്ട് സ്റ്റാളുകൾക്ക് ഒരു ഉപഭോക്താവ് എന്ന നിരക്കിൽ മാത്രമാണ് പ്രവേശനം. മത്സ്യ വിപണിയിൽ മൊത്തം 30 സ്റ്റാളുകൾ ഉണ്ടെങ്കിൽ ഒരേ സമയം പരമാവധി 15 ഉപഭോക്താക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിപണിയിൽ നിന്ന് മത്സ്യം വാങ്ങുന്നതിനും വെളിയിൽ കടക്കുന്നതിനും ഒരാൾക്ക് പരമാവധി 15 മിനിറ്റ് അനുവദിക്കും. ഇവർ വെളിയിലെത്തിയാലെ അടുത്ത ഗ്രൂപ്പിന് പ്രവേശന അനുമതി നൽകൂ.ഉപഭോക്താക്കൾ ഓർഡർ നൽകുമ്പോൾ ആരോഗ്യ സുരക്ഷ നടപടികൾ പാലിക്കണം. വെയിറ്റിങ് സോണിലെ തിരക്ക് ഒഴിവാക്കാൻ, പ്രവേശന സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും അധികൃതർ വിപണി നടത്തിപ്പുകാരോട് ആവശ്യപ്പെട്ടു.
മത്സ്യലേലം
മത്സ്യലേലം രാവിലെ 6.30 മുതൽ ഒമ്പത് വരെയാണ് നടത്തുക. കൂട്ടായ ലേലം നിരോധിക്കും. ലേലസ്ഥലം ഉപഭോക്താക്കളിൽ നിന്ന് വളരെ അകലെയായിരിക്കണം. അവിടെ മത്സ്യ വ്യാപാരികൾക്കും വിൽപനക്കാർക്കും ലേലക്കാർക്കും മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. മാർക്കറ്റിലുള്ള എല്ലാവരും സുരക്ഷിതമായ അകലം പാലിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. ആളുകൾ തമ്മിൽ കുറഞ്ഞത് 1.5 മീറ്ററെങ്കിലും അകലം പാലിക്കുകയും മാസ്കുകളും കൈയുറകളും ധരിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.