അബൂദബി-കൊച്ചി സര്‍വിസുമായി ഗോ എയര്‍
text_fieldsഅബൂദബി: തലസ്ഥാന നഗരിയില്‍നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍ സര്‍വിസ് ആരംഭിക്കുന്നു. ജൂൺ 28ന് ആദ്യ സര്‍വിസ് ആരംഭിക്കുമെന്നാണ് ഗോ എയര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സ്കൂള്‍ അവധിക്കാലത്തെ തിരക്കില്‍ നാട്ടിലേക്ക് ടിക്കറ്റ് ലഭിക്കാതെവരുന്ന ബുദ്ധിമുട്ട് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകളുണ്ടാവും. തിരക്കും മറ്റും കണക്കിലെടുത്ത് ആഴ്ചയില്‍ അഞ്ചുദിവസമായി സര്‍വിസ് വര്‍ധിപ്പിക്കാനും നീക്കമുണ്ട്. കൊച്ചിയില്‍നിന്ന് ഇന്ത്യന്‍സമയം രാത്രി 8.10നു പുറപ്പെട്ട് രാത്രി 10.40ന് അബൂദബിയിലെത്തും.
തിരിച്ച് രാത്രി 11.40ന് പുറപ്പെട്ട് പുലര്‍ച്ച 5.15ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യും. നിലവില്‍ കണ്ണൂരിലേക്ക് ദുബൈ, അബൂദബി എയര്പോര്ട്ടുകളില്നിന്നാണ് ഗോ എയറിന് ദിനംപ്രതി സര്‍വിസുകളുള്ളത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലേക്ക് അബൂദബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ വിമാനക്കമ്പനികള്‍ സര്‍വിസ് നടത്തുന്നുണ്ട്.
കോവിഡിനുശേഷം ഇത്തിഹാദ് എയര്‍വേസ് കൊച്ചിയിലേക്ക് മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂ. ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ എമിറേറ്റുകളില്‍നിന്ന് കണ്ണൂര്‍ അടക്കമുള്ള നാല് എയര്‍പോര്‍ട്ടുകളിലേക്കും വിമാന സര്‍വിസുകളുണ്ട്.
സര്‍വിസുകള്‍ നിരവധിയുണ്ടെങ്കിലും മധ്യവേനല്‍ അവധിക്ക് സ്കൂള്‍ അടച്ചാല്‍ പൊള്ളുന്ന നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വന്‍തുക നല്കിയാലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇക്കുറി ബലിപെരുന്നാള്‍ അവധിയും കൂടിവന്നതോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് സാധാരണക്കാരന് ഒട്ടും താങ്ങാന്‍ പറ്റാത്ത നിലയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.