അബൂദബി മിന പഴം-പച്ചക്കറി മൊത്ത വിപണിയിൽ മാന്ദ്യം
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ മിന പഴം^പച്ചക്കറി മൊത്ത വിപണിയിൽ വേനൽചൂടിെൻറ വല്ലാ ത്ത മാന്ദ്യമാണിപ്പോൾ. വിൽപ്പന പഴയതുപോലെ ശക്തമാകാൻ വേനൽചൂട് മാറണം. ജൂലൈ, ആഗസ്റ് റ്, സെപ്റ്റംബർ മാസങ്ങൾ എല്ലാ വർഷവും വിപണിയിൽ മാന്ദ്യം അനുഭവപ്പെടുകയും കച്ചവടം 40 ശ തമാനത്തോളം കുറയുകയും ചെയ്യുന്നത് പതിവാണ്. ഇനി സ്കൂൾ തുറക്കുമ്പോഴേക്കും വേനൽ അവധ ിക്ക് നാട്ടിൽപോയ ആയിരക്കണക്കിനു വിദേശി കുടുംബങ്ങൾ തിരിച്ചെത്തും. ചൂടിൽനിന്ന് ആശ് വാസം തേടി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കുമൊക്കെപോയ നൂറുകണക്കിന ു സ്വദേശി കുടുംബങ്ങളും മടങ്ങി എത്തുന്നതോടെ ഒക്ടോബർ ആദ്യത്തോടെ വിപണി ഉണരുമെന്ന് ഇവ ിടത്തെ മൊത്ത വ്യാപാരികളും ചില്ലറ വിൽപനക്കാരും ഒരേ സ്വരത്തിൽ പറയുന്നു.
ന്യായമാ യ വിലയിൽ ഗുണമേന്മയുള്ള ഫ്രഷ് പഴങ്ങളും പച്ചക്കറികളും എല്ലാ സമയത്തും ഈ മാർക്കറ്റി ൽ ലഭ്യമാണ്. കൊടുംചൂടിെൻറ ആലസ്യത്തിലാണ് വിപണിയെങ്കിലും പല പഴം-പച്ചക്കറി സാധാനങ് ങൾക്കും വില വളരെ കുറവാണിപ്പോൾ. സീസണൽ ഫ്രൂട്ടുകളുടെ വരവ് ഏറിയതാണ് ചില പഴങ്ങളുടെ വിലയും കുറയാൻ കാരണം. പാക്കിസ്താനിൽ നിന്നുള്ള മാമ്പഴവും ഈജിപ്റ്റിൽ നിന്നുള്ള ഓറഞ്ചും വളരെ വിലക്കുറവിൽ ഉപഭോക്താക്കൾക്കു ലഭിക്കുന്ന സീസണാണിത്.അബൂദബിയിലെ പഴം പച്ചക്കറി ഹോൾ സെയിലാണ് മിന മാർക്കറ്റിൽ അധികവും. മൊത്തക്കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങി മാർക്കറ്റിലെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വിറ്റഴിക്കുന്നവരിൽ 95 ശതമാനവും മലയാളികളാണ്. കൊടുംചൂട് ചില്ലറക്കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒന്നിച്ച് വാങ്ങുേമ്പാൾ മൊത്തവില നിരക്കിൽ ലഭിക്കുമെന്നതിനാൽ മുൻകാലങ്ങളിൽ കുടുംബങ്ങൾ ഒന്നിച്ചെത്തി സാധനങ്ങൾ വാങ്ങുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഹൈപ്പർ മാളുകളിൽ പഴം-പച്ചക്കറി സാധനങ്ങളുടെ ൈവവിധ്യം വർധിച്ചതോടെ ഇത്തരം വാങ്ങലുകൾ കുറഞ്ഞു. വിലകൂടിയാലും ഹൈപ്പർ മാളുകളിൽ പോയി വിയർത്തൊലിക്കാതെ സാധനം വാങ്ങാം എന്ന ചിന്തയും വിപണിയിൽ തിരക്കു കുറയാനിടയാക്കുന്നു.
മിന മാർക്കറ്റിലെ ഹോൾ സെയിൽ വില
18 കിലോ ഗ്രാം വരുന്ന ഫിലിപ്പീൻസിൽ നിന്നുള്ള പഴത്തിന് 33 മുതൽ 39 ദിർഹം വരെയാണ് വില. അഞ്ചു തരത്തിലുള്ള പഴങ്ങളാണ് മാർക്കറ്റിലെത്തുന്നത്. അതാനുസരിച്ചാണ് ചെറിയ തോതിലുള്ള വില വ്യത്യാസം. ന്യൂസിലാൻഡ്, ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളാണ് വിപണിയിൽ അധികവും. 18 കിലോ ഗ്രാം തൂക്കം വരുന്ന പെട്ടിക്ക് 85 മുതൽ 110 ദിർഹം വരെ വിലയുണ്ട്. ആഫ്രിക്കയിൽ നിന്നും ഈജിപ്റ്റിൽ നിന്നുമുള്ള ഓറഞ്ചാണ് വിപണി കയ്യടക്കിയിരിക്കുന്നത്. ഈജിപ്റ്റിലെ ഓറഞ്ച് കിലോഗ്രാമിന് 40 മുതൽ 50 വരെ ദിർഹത്തിനും ആഫ്രിക്കയിൽ നിന്നുള്ളത് 45^-55 ദിർഹത്തിനുമാണ് ഇന്നലെ മാർക്കറ്റിൽ വിറ്റഴിച്ചത്.കെനിയൻ അവക്കാഡോയാണ് ഇപ്പോൾ വിപണിയിലുള്ളത്. മൂന്ന് കിലോഗ്രാം വരുന്ന ബോക്സിന് 35 മുതൽ 38 ദിർഹം വരെയാണ് വില. ഫിലിപ്പീൻസിെൻറയും ഇന്ത്യയുടെയും പൈനാപ്പിളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്. ഡിമാൻറ് കൂടുതൽ ഫിലിപ്പീനോ ഇനത്തിനാണ്. കഴിഞ്ഞ ഒരാഴ്ചയായി ഒരു പെട്ടിക്ക് 45 മുതൽ 55 ദിർഹം വരെയാണ് വില. ഒരു പെട്ടിയിൽ എട്ടു മുതൽ 10 വരെ പൈനാപ്പിളാണുണ്ടാവുക. ഇന്ത്യയുടേതാണെങ്കിൽ പെട്ടിയിൽ എട്ടെണ്ണത്തിന് 40-^45 ദിർഹമാണ് വില.
ഈജിപ്റ്റിലെ മുന്തിരിയാണ് വിപണിയിൽ ഏറ്റവും കൂടുതൽ. സീഡ്ലെസ്, റെഡ് ഗ്ളോബ്, ബ്ളാക്ക് എന്നീ ഇനങ്ങളുടെ പാക്കറ്റുകളാണിവ. മൂന്നു മുതൽ അഞ്ചു കിലോഗ്രാം വരെ തൂക്കത്തിന് 30-^45 ദിർഹം വിലയുണ്ട്. അമേരിക്കയുടെ 10 കിലോഗ്രാം തൂക്കമുള്ള ഗുണനിലവാരമുള്ള മുന്തിരിക്ക് 200 ദിർഹമാണ് വില. ആസ്ട്രേലിയയുടെ 10കിലോഗ്രാം മുന്തിരി പെട്ടിക്ക് 190 മുതൽ 200 ദിർഹവുമാണ് വില. ഒരു മാസത്തിലധികമായി ഇന്ത്യയിൽ നിന്നുള്ള മുന്തിരി മാർക്കറ്റിൽ വരുന്നില്ല.ന്യൂസിലാൻഡ്, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള കിവിയാണ് ഇപ്പോൾ എത്തുന്നത്. ഇറ്റലിയുടെ കിവിക്ക് 35 ദിർഹവും ന്യൂസിലാൻഡിേൻറത് 35-^40 ദിർഹവുമാണ് വില. ശരാശരി 4 കിലോഗ്രാം ഭാരമുണ്ടാവും. ഇറാെൻറ കിവി 10 കിലോഗ്രാം ബോക്സാണ്. പെട്ടിക്ക് 80^-90 ദിർഹം വില വരും. അർജൻറീനയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള പിയേഴ്സും വിപണിയിൽ സുലഭമാണ്. 10 കിലോഗ്രാം തൂക്കമുള്ള ബോക്സിന് യഥാക്രമം 60 ഉം, 80ഉം ദിർഹമാണ്.അമേരിക്കയുടെയും ആസ്ട്രേലിയയുടെയും സ്ട്രോബറിയും 4 കിലോ ഗ്രാം തൂക്കമുള്ള പെട്ടിക്ക് 100 മുതൽ 150 ദിർഹം വരെയാണ് വില. ചെറിയ പാക്കറ്റുകളിലാണ് ബോക്സിനുള്ളിൽ ഇവ അടുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അനാർ (ഉറുമാമ്പഴം) പെട്ടിയിൽ 10 എണ്ണമുണ്ടാകും. മൂന്നു കിലോഗ്രാം തൂക്കം കാണും. 25 മുതൽ 38 ദിർഹമാണ് വിൽപന വില.
അമേരിക്കയിൽ നിന്നുള്ള ബ്ലൂ ബെറി, ബ്ലാക്ക് ബെറി, റാസ് ബെറി എന്നിവ 10 പാക്കറ്റ് അടങ്ങിയ പെട്ടിക്ക് 150 മുതൽ 170 ദിർഹം വരെ വിലയുണ്ട്. കേരളത്തിൽ നിന്നെത്തുന്ന ഏത്തപ്പഴം 5 കിലോഗ്രാമിന് 30 മുതൽ 35 ദിർഹം മാത്രമാണ് വില. ശ്രീലങ്കയുടെ പപ്പായ 7 കിലോഗ്രാം വരുന്ന പെട്ടിക്ക് 50 മുതൽ 55 ദിർഹം വരെയും, പാക്കിസ്താനിൽ നിന്നുള്ള മാമ്പഴം പെട്ടിക്ക് 30 മുതൽ 35 ദിർഹവുമാണ് ഹോൾസെയിൽ വില. ചിന്തിരി, ചോൻസ ഇനത്തിലുള്ള പാക്കിസ്താൻ മാങ്ങയാണ് ഇപ്പോഴത്തെ താരം. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മധുരമുള്ള മാമ്പഴം എല്ലാ രാജ്യക്കാരും വാങ്ങാനെത്തുന്നു.
തായ്ലൻഡിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ഇളനീരും വിപണിയിൽ ചൂടുകാലത്ത് ധാരാളമായി വിൽപന നടക്കുന്നു. തായ്ലൻഡ് ഇളനീർ 9 എണ്ണത്തിെൻറ പെട്ടിക്ക് 40 മുതൽ 50 ദിർഹവും ശ്രീലങ്കയുടെ ആറെണ്ണത്തിെൻറ പെട്ടിക്ക് 20 മുതൽ 25 ദിർഹവും മാത്രമാണ് വില. ശ്രീലങ്കയുടെ ഏഴു കിലോഗ്രാം കപ്പക്ക് 25 ദിർഹമാണ് വില. 7 കിലോ വരെ തൂക്കമുള്ള ഇഞ്ചി പെട്ടിക്ക് 14 ദിർഹമാണ്. 5 കിലോ ഗ്രാമിെൻറ ചെറിയ ഉള്ളി 40 ദിർഹത്തിൽ താഴെയും 20-^25 കിലോഗ്രാം ഭാരമുള്ള സവാളക്കെട്ടിന് 25 മുതൽ 30 ദിർഹം വരെയും വിലക്കാണ് വിൽക്കുന്നതെന്നും സൂപ്പർ വെജിറ്റബിൾ ആൻറ് ഫ്രൂട്ട്സ് മാനേജർ മലപ്പുറം എടരിക്കോട് സ്വദേശി കെയിസ് ഇബ്രാഹിം പറഞ്ഞു
ചില്ലറ വിൽപനക്കാർക്കും മാന്ദ്യം
കൊടും ചൂടിൽ അധിക സാധനങ്ങൾ വാങ്ങിവെക്കാൻ ചില്ലറ വിൽപനക്കാരും തയ്യാറാവുന്നില്ല. പഴവും പച്ചക്കറിയുമെല്ലാം കേടായതായി തോന്നിയാൽ വിറ്റഴിക്കാനാവില്ല. ഫ്രഷ് സാധനങ്ങളല്ലെങ്കിൽ പകുതി വിലക്കുപോലും വിറ്റു പോകില്ല. വേനൽ ചൂടിലും പഴം പച്ചക്കറി സാധനങ്ങൾക്ക് അസഹ്യമായ വില വർധനവുണ്ടായിട്ടില്ലെന്നാണ് മാർക്കറ്റിലെ ചില്ലറ വിൽപന നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്. പല പഴങ്ങളുടെയും സീസണായതിനാൽ വില കുറവാണിപ്പോളെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈജിപ്റ്റിൽ നിന്നെത്തുന്ന വെള്ള മുന്തിരിക്കും ചുവപ്പ് മുന്തിരിക്കും കിലോ ഗ്രാമിന് 10 ദിർഹമാണ് വില.
സിറിയയിൽ നിന്നെത്തുന്ന ചെറിപഴം കിലോ ഗ്രാമിന് 20 ദിർഹമാണ് വില. അരക്കിലോഗ്രാമിെൻറ പാക്കറ്റ് 10 ദിർഹത്തിനും ലഭിക്കും. ആപ്രിക്കോട്ട് 12 ദിർഹം, പീച്ച് 15 ദിർഹം എന്നിവക്കും മാർക്കറ്റിൽ വിറ്റഴിക്കുന്നു.
റമ്പൂട്ടാൻ പാക്കറ്റിന് 13 ദിർഹവും സീസണൽ ഫ്രൂട്ടായ സബ്ബാർ പഴത്തിന് ഒരു പെട്ടിക്ക് 20 മുതൽ 25 ദിർഹവുമാണ്. 800 ഗ്രാം തൂക്കമുള്ള പിയേഴ്സ് 10 ദിർഹത്തിനും കെനിയയിൽ നിന്നുള്ള അവക്കാഡോ പഴം പെട്ടിക്ക് 35 ദിർഹവും ഇറ്റലിയുടെ മൂന്നരക്കിലോ തൂക്കമുള്ള കിവി പെട്ടിക്ക് 30 ദിർഹവുമാണ് മാർക്കറ്റിലെ വില. തായാലാൻറിലെ മാംഗോസ്റ്റിൻ പാക്കറ്റിന് 13 ദിർഹവും, മാതള നാരങ്ങ, നെതറീൻ പഴങ്ങൾക്ക് 10 ദിർഹവുമാണ് വില.
വേനൽചൂടിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന തണ്ണി മത്തന് കിലോഗ്രാമിന് രണ്ടര ദിർഹവും ജോർദ്ദാെൻറ ഷമാം കിലോ ഗ്രാമിന് 5 ദിർഹവും പൈനാപ്പിൾ ഒന്നിന് 5 ദിർഹവുമാണ് വില.അബൂദബി മുനിസിപ്പാലിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ മാർക്കറ്റിലെ കടകളെല്ലാം അറബികളിൽ നിന്ന് സബ്ലീസിലെടുത്താണ് മലയാളികൾ കച്ചവടം നടത്തുന്നത്.
പ്രതിമാസം 20,000 ദിർഹം ഓരോ തട്ടിനും വാടകയുണ്ടെന്ന് 20 വർഷമായി മാർക്കറ്റിലെ കച്ചവടക്കാരനായ മലപ്പുറം പുത്തനത്താണി സ്വദേശി പാറമ്മൽ ഹംസ ചൂണ്ടിക്കാട്ടുന്നു. നാരങ്ങ, തക്കാളി, കാപ്സിക്കം, മുളക്, കാരറ്റ്, ചീര, വെളുത്തുള്ളി, കുക്കുമ്പർ, മത്തങ്ങ, ബീൻസ്, മുരിങ്ങാക്കായ, ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ, സ്ട്രോബെറി, പൈനാപ്പിൾ, പഴം, തണ്ണിമത്തൻ എന്നിവ ചില്ലറ വിൽപനക്കാർ മാർക്കറ്റിലെ ഹോൾ സെയിൽ കടകളിൽ നിന്നെടുത്ത് ചെറിയൊരു ലാഭത്തിനാണ് വിൽപന നടത്തുന്നതെന്ന് തിരൂർ പുറത്തൂർ അനന്താവൂർ അബ്ദുൽ ഗഫൂർ പറഞ്ഞു. ചൂടുകഴിഞ്ഞാൽ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് മാർക്കറ്റിലെ മലയാളി കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.