ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതി യു.എ.ഇയിൽ തുടങ്ങി
text_fieldsഅബൂദബി: ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ ‘നൂർ അബൂദബി’ പ്രവർത്തനം ആരംഭിച ്ചതായി എമിറേറ്റ്സ് ജല^വൈദ്യുതി കമ്പനി (ഇ.ഡബ്ല്യു.ഇ.സി) പ്രഖ്യാപിച്ചു. പുനരുപയോഗ ഉൗർജോൽപാദനം വർധിപ്പിക്കാനും വൈദ്യുതി ഉൽപാദനത്തിന് പ്രകൃതി വാതകത്തിെൻറ ഉപയോഗം കുറക്കാനും അബൂദബിയെ പര്യാപ്തമാക്കുന്ന പദ്ധതിയുടെ ശേഷി 1177 മെഗാവാട്ടാണ്.
സുസ്ഥിരവും കാര്യക്ഷമവുമായ ഉൗർജോൽപാദനത്തിനും കാർബൺ ഡയോക്സൈഡ് ബഹിർഗമനം പ്രതിവർഷം പത്ത് ലക്ഷം മെട്രിക് ടൺ കുറക്കാനും ഇതു വഴി സാധിക്കും. 320 കോടി ദിർഹം ചെലവിൽ നിർമിച്ച ‘നൂർ അബൂദബി’ സൗരോർജ നിലയം അബൂദബി സർക്കാറിെൻറയും ജപ്പാെൻറ മറുബെനി കോർപറേഷൻ, ചൈനയുടെ ജിേങാ സോളാർ ഹോൾഡിങ് എന്നിവയുടെ കൺസോർട്ട്യത്തിെൻറയും നേതൃത്വത്തിൽ അബൂദബി സ്വെയ്ഹാനിലാണ് നിർമിച്ചിരിക്കുന്നത്. എട്ട് ചതുരശ്ര കിലോമീറ്ററിലായി 32 ലക്ഷം സൗരോർജ പാനലുകളുള്ള പദ്ധതിയിൽനിന്ന് 90000 പേർക്ക് ആവശ്യമായ ഉൗർജം വിതരണം ചെയ്യാൻ സാധിക്കും. യു.എ.ഇയുടെ ഉൗർജനയം 2050െൻറ നിർണായകമായ നാഴികക്കല്ലാണ് പദ്ധതി പൂർത്തീകരണമെന്ന് ഇ.ഡബ്ല്യു.ഇ.സി ചെയർമാൻ മുഹമ്മദ് ഹസ്സൻ അൽ സുവൈദി അഭിപ്രായപ്പെട്ടു. 2050ഒാടെ വൈദ്യുതി ഉൽപാദനത്തിലെ കാർബൺ ബഹിർഗമനം 70 ശതമാനം കുറക്കുന്നതിന് മൊത്തം ഉൗർജത്തിൻറ 50 ശതമാനം നിർദോഷ ഉൗർജമായി വർധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.