അബൂദബിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും നിലനിർത്താനും പഞ്ചവത്സര പദ്ധതി
text_fieldsഅബൂദബി: യു.എ.ഇ തലസ്ഥാനമായ അബൂദബിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും നിലനിർ ത്താനും പഞ്ചവത്സര പദ്ധതി. സാദിയാത്ത് ദ്വീപിലെ കൾച്ചറൽ ഡിസ്ട്രിക്ടിൽ നിർമിക്കുന്ന സ ായിദ് നാഷനൽ മ്യൂസിയം സൈറ്റ് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് പ്രതിനിധികൾക്കൊപ് പം യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശിച്ച ശേഷമാണ് ഇതുവരെയുള്ള സാംസ്കാരിക നേട്ടങ്ങളും അബൂദബിയുടെ പഞ്ചവത്സര സാംസ്കാരിക പദ്ധതികളും വിശദീകരിച്ചത്.
സാംസ്കാരിക പൈതൃകം, പാരമ്പര്യ കലകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും ഇടപഴകലും വർധിപ്പിക്കൽ, വിദ്യാഭ്യാസ-സാമൂഹിക മാറ്റത്തിനുമുള്ള പ്രേരകമായി സർഗാത്മകതയെ ഉത്തേജിപ്പിക്കൽ, അബൂദബി സാംസ്കാരിക മേഖലയുടെ ശക്തി വർധിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്നതിനുമുള്ള ശ്രമം, സാമ്പത്തിക വളർച്ചയ്ക്കും വൈവിധ്യവത്ക്കരണത്തിനും സംഭാവന ചെയ്യൽ എന്നിവ സാംസ്കാരിക നേട്ടങ്ങങ്ങൾക്കുള്ള അബൂദബിയുടെ പഞ്ചവത്സര സാംസ്കാരിക മേഖല തന്ത്രത്തിെൻറ നാഴികക്കല്ലുകളായി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ശൈഖ് സെയ്ഫ് ബിൻ സായിദ് പറഞ്ഞു.
2020ൽ ആരംഭിക്കുന്ന മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ, യു.എ.ഇയുടെ പരമ്പരാഗത പ്രകടന കലകൾ പ്രദർശിപ്പിക്കുന്ന ഹൗസ് ഓഫ് ഹെറിറ്റേജ് എന്നിവയും ഉൾപ്പെടുന്നു.അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, സാംസ്കാരിക ടൂറിസം വകുപ്പ് അണ്ടർ സെക്രട്ടറി സെയ്ഫ് സയീദ് ഗോബാഷ്, മുതിർന്ന ഉദ്യോഗസ്ഥരും ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനോടൊപ്പം സായിദ് നാഷനൽ മ്യൂസിയം സൈറ്റ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.