അബൂദബിയിൽ തകർച്ചയിലായ കെട്ടിടത്തിൽനിന്ന് താമസക്കാരെ മാറ്റി
text_fieldsഅബൂദബി: അബൂദബിയിൽ സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽനിന്ന് താമസക്കാരെ നഗരസഭ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് താൽക്കാലിക താമസകേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അൽ സാഹിയ പ്രദേശത്തെ 13 നില കെട്ടിടത്തിൽനിന്നാണ് താമസക്കാരെ മാറ്റിയത്. െകട്ടിടം പൊളിച്ചു തുടങ്ങിയതായി നഗരസഭ അറിയിച്ചു. നേരത്തെ ടൂറിസ്റ്റ് ക്ലബ് ഏരിയ എന്ന് അറിയപ്പെട്ടിരുന്ന ഇൗ പ്രദേശത്തെ കെട്ടിടത്തിൽ കമ്പനങ്ങളും ചെറു ചലനങ്ങളും ഉണ്ടായിരുന്നതായി താമസക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് നഗരസഭ നടത്തിയ പരിശോധനയിൽ കെട്ടിടത്തിെൻറ പ്രധാന ഘടനയിൽ വിള്ളലുകൾ കണ്ടെത്തി. കെട്ടിടം താമസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. പെെട്ടന്നുള്ള തകർച്ച ഒഴിവാക്കാൻ പൊളിച്ചുമാറ്റൽ തുടങ്ങുന്നതിന് മുമ്പ് സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ച് കെട്ടിടം ബലപ്പെടുത്തി. ഇതു കാരണം താമസക്കാർക്ക് തങ്ങളുടെ സാധനസാമഗ്രികൾ ഭയം കൂടാതെ എടുത്തുമാറ്റാൻ സാധിച്ചു.
കെട്ടിടത്തിലേക്കുള്ള പ്രവേശനം പൊലീസിെൻറ മേൽനോട്ടത്തിൽ നിയന്ത്രിച്ചിരുന്നു. കെട്ടിടത്തിൽനിന്ന് പാചകവാതക സിലിണ്ടറുകൾ മാറ്റുന്നതിന് അഡ്നോകും സഹായം ലഭ്യമാക്കി. ചുറ്റും താൽക്കാലിക മതിൽ കെട്ടി കെട്ടിടം മുദ്ര വെച്ചിട്ടുണ്ട്. െകട്ടിടം അറ്റകുറ്റപ്പണി നടത്തി നിയമാനുസൃതമാക്കാൻ 2017 അവസാനം വരെ ഉടമകൾക്ക് നഗരസഭ സമയം അനുവദിച്ചിരുന്നു. എന്നാൽ ഉടമകളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ മാസം നഗരസഭ മാനദണ്ഡങ്ങൾ പാലിക്കാത്ത 220 കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 376 കെട്ടിടങ്ങൾക്കാണ് നിയമലംഘനത്തിന് നോട്ടീസ് കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.