അക്കാദമിക് നവീകരണം: കൈകോർത്ത് സായിദ് യൂനിവേഴ്സിറ്റിയും എച്ച്.എഫ്.ഡി.എ.പിയും
text_fieldsദുബൈ: അക്കാദമിക് നവീകരണത്തിനായി കൈകോർത്ത് സായിദ് യൂണിവേഴ്സിറ്റിയും ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷനും(എച്ച്.എഫ്.ഡി.എ.പി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. അക്കാദമിക് മികവ് വർധിപ്പിക്കുന്നതിന് അറിവ് പങ്കിടാനും സംയുക്ത പരിപാടികൾ സംഘടിപ്പിക്കാനും ഇരു കക്ഷികളും സഹകരിക്കുന്നതിനാണ് കരാർ. എച്ച്.എഫ്.ഡി.എ.പി അക്കാദമിക് പെർഫോമൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുലൈമാൻ അബ്ദുൽ ഖാലിഖ് അൽ അൻസാരിയും സായിദ് സർവകലാശാല ചീഫ് അക്കാദമിക് ഓഫീസർ പ്രൊ. ക്ലാട്ടൻ മക്കൻസീയും അക്കാദമിക് വിദഗ്ധരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്.
രണ്ട് സ്ഥാപനങ്ങൾക്കും സാങ്കേതിക വൈദഗ്ധ്യവും കഴിവുകളും ഉണ്ടെന്നും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കുന്നതിൽ സംഭാവന ചെയ്യാൻ ഇരുവറക്കും സാധിക്കുമെന്നും സുലൈമാൻ അബ്ദുൽ ഖാലിഖ് അൽ അൻസാരി പറഞ്ഞു. സഹകരണത്തിലൂടെ സദ്ഫലങ്ങൾ പ്രതീക്ഷിക്കുന്നതായും വിദ്യാർഥികൾക്ക് കഴിവുകൾ കൂടുതൽ വികസിപ്പിക്കാൻ അവസരമാകുമെന്നും പ്രൊ. ക്ലാട്ടൻ മക്കൻസീ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.