ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് അക്കാഫ് പ്രവർത്തകർ
text_fieldsഅക്കാഫിന്റെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്ന പ്രമുഖർ
ഷാർജ: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അക്കാഫ് ഇവന്റ്സ് പ്രവർത്തകർ. റമദാനിൽ ഒരുക്കിയ സുഹൂറിൽ എലൈറ്റ് മാനേജിങ് ഡയറക്ടർ ഹരികുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. റമദാനിലെ പുണ്യ ദിനങ്ങളിലെല്ലാം അർഹരായവരിലേക്കു ഭക്ഷണപ്പൊതികൾ എത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അക്കാഫ് പ്രവർത്തകർക്കായൊരുക്കിയ സുഹൂറിൽ പ്രമുഖ വ്യക്തികളും അക്കാഫ് പ്രവർത്തകരും പങ്കെടുത്തു.
വി ആർ വളന്റിയേർസ് ടീം പ്രതിനിധി സലിം ഷാ റമദാൻ സന്ദേശം നൽകി. കേരളത്തിലെ നൂറിലധികം കോളജുകളെ പ്രതിനിധീകരിച്ചെത്തിയ പൂർവ വിദ്യാർഥികളുടെ അചഞ്ചലമായ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ലഹരി വിരുദ്ധ പ്രതിജ്ഞയിലൂടെ അക്കാഫ് പൊതുസമൂഹവുമായി പങ്കുവെച്ചത്.
ബി.ജി കൃഷ്ണൻ (കോൺസൽ, ഇക്കണോമിക് ട്രേഡ്, കോമേഴ്സ് ആൻഡ് എജുക്കേഷൻ), ആർ.ജെ ഫസ്ലു, മാധ്യമ പ്രവർത്തകരായ മിന്റു, എം.സി.എ നാസർ, ഡോ. സിറാജുദ്ദീൻ മുസ്തഫ (ആസ്റ്റർ ഗ്രൂപ്) എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, സെക്രട്ടറി കെ.വി. മനോജ്, ചാരിറ്റി ചീഫ് കോഓഡിനേറ്റർ വി.സി. മനോജ്, വനിതാ വിഭാഗം ചെയർ പേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക്, എക്സ്കോം സിന്ധു ജയറാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.