ആക്സസ് എബിലിറ്റീസ് എക്സ്പോ ഒക്ടോബറിൽ
text_fieldsദുബൈ: ഭിന്നശേഷിക്കാരുടെ നിത്യ ജീവിതം എളുപ്പമാക്കുന്നതിന് സഹായിക്കുന്ന വിവിധ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന ആക്സസ് എബിലിറ്റീസ് എക്സ്പോ ഒക്ടോബറിൽ നടക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ 50 രാജ്യങ്ങളിൽ നിന്നായി 300 അന്താരാഷ്ട്ര പ്രദർശകരും ബ്രാൻഡുകളും പുനരധിവാസ കേന്ദ്രങ്ങളും പ്രദർശനങ്ങൾ ഒരുക്കും. 70-ലധികം രാജ്യങ്ങളിൽ നിന്നായി 14,000ത്തിലധികം സന്ദർശകരെയാണ് സംഘാടകരായ നാദ അൽ ശിബ പി.ആർ ആൻഡ് ഇവന്റ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമാണ് മേളയുടെ മുഖ്യരക്ഷാധികാരി. പ്രദർശകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തിയ കഴിഞ്ഞ തവണത്തെ എക്സ്പോ വലിയ വിജയമായിരുന്നുവെന്നും, നിശ്ചയദാർഢ്യമുള്ള ആളുകളെ സഹായിക്കുന്നതിലും ശാക്തീകരിക്കുന്നതിലും യു.എ.ഇയുടെ ഖ്യാതി വർധിപ്പിക്കാൻ ഇത് സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്ന നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള ആഗോള പ്രദർശകരുടെ എണ്ണത്തിൽ വരാനിരിക്കുന്ന പതിപ്പ് റെക്കോർഡ് വളർച്ച കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.