അപകട മരണങ്ങളില്ലാതെ പെരുന്നാൾ ദിനങ്ങൾ
text_fieldsഷാർജ പൊലീസിെൻറ സെൻട്രൽ ഓപറേഷൻ
ഷാർജ: ജൂലൈ 30 മുതൽ ആഗസ്റ്റ് ഒന്നുവരെ ഷാർജയിൽ ഏർപ്പെടുത്തിയ ഗതാഗത മേഖലയിലെ ശക്തമായ നിരീക്ഷണം ഫലം കണ്ടു. അപകട മരണങ്ങൾ ഇല്ലാതെയാണ് ഈദ് അവധി ദിവസങ്ങൾ കടന്നുപോയത്. സെൻട്രൽ ഓപറേഷൻ റൂമിലെ കാൾ സെൻററിന് 12,313 കാളുകൾ ലഭിച്ചതായി ഷാർജ പൊലീസിെൻറ ഓപറേഷൻ വിഭാഗം ഡയറക്ടർ കേണൽ ജാസിം ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു. തെരുവുകളിലും ആന്തരിക, ബാഹ്യ റോഡുകളിലും ഗതാഗതത്തിരക്കും എമിറേറ്റിലെ വിവിധ പാർക്കുകളിൽ സന്ദർശകരുടെ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും ഗതാഗത സുരക്ഷയെക്കുറിച്ചുള്ള പൊതു അവബോധവും നിരീക്ഷണവും അവധിക്കാലത്ത് മരണങ്ങൾ രേഖപ്പെടുത്താതിരിക്കാൻ കാരണമായതായി സുവൈദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.