കേന്ദ്രസർക്കാറിെൻറ കണക്കിൽ വിദേശത്തെ കോവിഡ് മരണം 3570
text_fieldsദുബൈ: കേന്ദ്രസർക്കാറിെൻറ കണക്കുപ്രകാരം വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചത് 3570 ഇന്ത്യക്കാർ. വ്യാഴാഴ്ച രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബ് എം.പിയുെട ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് ബാധിച്ച് ഗൾഫിൽ മാത്രം 6000ഓളം പേർ മരിച്ചെന്നിരിക്കെ കേന്ദ്രസർക്കാറിെൻറ പട്ടികയിലുള്ളത് പകുതി പേർ മാത്രമാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുേമ്പാൾ വിദേശത്ത് മരിച്ചവരുടെ ആശ്രിതരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് എം.പി പാർലമെൻറിൽ ചോദ്യം ഉന്നയിച്ചത്.
ഏറ്റവും കൂടുതൽ പേർ മരിച്ചത് ഗൾഫിലാണെന്ന് കേന്ദ്രത്തിെൻറ കണക്കിൽ പറയുന്നു (3280). സൗദി 1154, യു.എ.ഇ 894, കുവൈത്ത് 546, ഒമാൻ 384, ബഹ്റൈൻ 196, ഖത്തർ 106 എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ മരണനിരക്ക്. മറ്റ് രാജ്യങ്ങളിലെല്ലാം കൂടി 290 പേരാണ് മരിച്ചത്. 70 രാജ്യങ്ങളിലെ മരിച്ചവരുടെ കണക്ക് പട്ടികയിലുണ്ട്. ഗൾഫ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നൈജീരിയയിലാണ് (31). യു.എസിൽ മരിച്ച മൂന്ന് പേർ മാത്രമാണ് പട്ടികയിലുള്ളത്. ആദ്യഘട്ടത്തിൽ കോവിഡ് താണ്ഡവമാടിയ ഇറ്റലിയും ഇംഗ്ലണ്ടും പട്ടികയിലില്ല.
മൃതദേഹം നാട്ടിൽ എത്തിച്ചതിന് ചെലവ് ?
വിദേശത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകിയെന്ന് മന്ത്രി വി. മുരളീധരെൻറ മറുപടി. വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നില്ലെന്നിരിക്കെയാണ് മന്ത്രിയുടെ വിചിത്ര മറുപടി. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത് എന്നും മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് മരിച്ചവരുെട കുടുംബങ്ങൾക്ക് എന്തെങ്കിലും സഹായം നൽകാൻ കേന്ദ്രസർക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറയുന്നത്. മരിച്ചവരുടെ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ മൃതദേഹ സംസ്കാരത്തിനും സഹായം നൽകി. മൃതദേഹം നാട്ടിലെത്തിക്കാനും വിദേശത്ത് സംസ്കരിക്കാനും ഇനിയും സഹായം ചെയ്യുമെന്നും മന്ത്രി മുരളീധരെൻറ മറുപടിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.