Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​നി​ലെ...

അ​ജ്മാ​നി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല നേ​ട്ടം കൈ​വ​രി​ച്ചു

text_fields
bookmark_border
ajman chamber
cancel

അ​ജ്മാ​ന്‍: എ​മി​റേ​റ്റി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല പു​ത്ത​നു​ണ​ര്‍വ് നേ​ടി​യ​താ​യി ഈ ​വ​ര്‍ഷാ​ദ്യ ക​ണ​ക്കു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ജ്മാ​നി​ൽ 800 വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ പി​ന്നി​ട്ട​താ​യി 2024 ആ​ദ്യ പ​കു​തി​യി​ലെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​ജ്മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യി​ലെ മൊ​ത്തം അം​ഗ​ത്വ​ങ്ങ​ൾ 19,372 ആ​യി ഉ​യ​ർ​ന്ന​താ​യി മെം​ബ​ർ അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെൻറ് ഡ​യ​റ​ക്ട​ർ ശൈ​ഖ്​ ഹ​മ​ദ് ബി​ൻ നാ​സ​ർ അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

മ​ത്സ​രാ​ധി​ഷ്ഠി​ത ബി​സി​ന​സ്​ അ​ന്ത​രീ​ക്ഷം, നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം, സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​ത് അ​ജ്മാ​ൻ വി​ഷ​ൻ 2030ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​മ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സു​ഗ​മ​മാ​ക്കു​ന്ന​തി​നും, ബി​സി​ന​സി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നും വ്യാ​പാ​ര​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, സം​രം​ഭ​ക​ത്വം, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ അ​ജ്മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2024 ആ​ദ്യ പ​കു​തി​യി​ൽ അ​ജ്മാ​നി​ൽ​നി​ന്ന് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മു​ഖ്യ​മാ​യും ഇ​റാ​ഖും സൗ​ദി അ​റേ​ബ്യ​യും തൊ​ട്ടു​പി​ന്നി​ൽ കു​വൈ​ത്ത്, തു​ർ​ക്കി​യ, ഇ​ത്യോ​പ്യ എ​ന്നി​വ​യു​മാ​ണ്.

വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ 2023 ആ​ദ്യ പ​കു​തി​യി​ൽ 770 അം​ഗ​ത്വ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ അ​ജ്മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി അം​ഗ​ത്വ​ത്തി​ൽ നാ​ലു ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യ​താ​യി മെം​ബ​ർ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ജ​മീ​ല ക​ജൂ​ർ വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanUAE NewsIndustrial SectorAchievements
News Summary - Achievements for Industrial Sector in Ajman
Next Story