അജ്മാനിൽ അനധികൃത പുകയില വിൽപനക്കെതിരെ നടപടി
text_fieldsഅജ്മാന്‍: അനധികൃത പുകയില വിൽപനശാലകള്‍ക്കെതിരെ നടപടി ശക്തമാക്കി അജ്മാന്‍ പൊലീസ്. ‘പുകവലി രഹിത ജീവിതം ശോഭനമാണ്’ എന്ന കാമ്പയിന്‍റെ ഭാഗമായാണ് അജ്മാന്‍ പൊലീസ് നടപടി ശക്തമാക്കുന്നത്.
കാമ്പയിൻ കാലയളവിൽ പുകയില ഉൽപന്നങ്ങള്‍ വിപണനം ചെയ്യുന്ന സ്ഥാപനങ്ങള്‍ വ്യാപകമായി പരിശോധിക്കും. അനധികൃതമായി പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ അധികൃതരില്‍നിന്ന് അനുമതി നേടിയിരിക്കണം.
ലൈസൻസില്ലാതെ പുകയില ഉൽപന്നങ്ങളും ഇ-സിഗരറ്റുകളും വിൽക്കുക, പ്രായപൂർത്തിയാകാത്തവർക്ക് ഉൽപന്നങ്ങള്‍ വില്‍ക്കുക എന്നിവ കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുടെ പ്രവേശനം തടയാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും വാങ്ങുന്നവരുടെ യോഗ്യത പരിശോധിക്കാൻ കടയുടമകൾ ഉപഭോക്താവിന്‍റെ ഐ.ഡി ആവശ്യപ്പെടണമെന്നും അജ്മാന്‍ പൊലീസ് നിര്‍ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.