തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കർമപദ്ധതി
text_fieldsഷാർജ: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ കർമപദ്ധതി തയാറാക്കി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിലെ തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി.
ഷാർജ ലേബർ സ്റ്റാൻഡേഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (എസ്.എൽ.എസ്.ഡി.എ) പുനഃസംഘടിപ്പിക്കുന്നതിനുള്ള നിയമവും പുറത്തിറക്കിയിട്ടുണ്ട്. തൊഴിലുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, തൊഴിലുടമകളും ജീവനക്കാരും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുക, തൊഴിൽ നിയമ നിർമാണവും മാനദണ്ഡങ്ങളും നടപ്പാക്കാൻ അവരെ പ്രേരിപ്പിക്കുക ഉൾപ്പെടുന്നതാണ് നിയമം.ഇതിനായി എസ്.എൽ.എസ്.ഡി.എ പ്രസിഡന്‍റിനെ നിയമിക്കും. പൊതുനയം നിർദേശിക്കാനും പദ്ധതികൾ ആവിഷ്‌കരിക്കാനും ഷാർജ എക്‌സിക്യൂട്ടിവ് കൗൺസിലിൽ അവതരിപ്പിക്കുന്ന കരട് നിയമങ്ങൾ നിർദേശിക്കാനുമുള്ള അധികാരം പ്രസിഡന്‍റിനുണ്ടാകും. കൂടാതെ അവർ അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയും ഭരണപരമായ തീരുമാനങ്ങളെടുക്കുകയും അതോറിറ്റിയുടെ വാർഷിക ബജറ്റ് തയാറാക്കുകയും ആനുകാലിക റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യണം.
താഴ്ന്ന വരുമാനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ പിന്തുണക്കാൻ ഷാർജക്ക് കർശനമായ നിയമങ്ങളുണ്ട്. 2,000 ദിർഹമിൽ താഴെ ശമ്പളം കൊടുക്കുന്ന 50 ൽ കൂടുതൽ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളും ഓരോ തൊഴിലാളിക്കും നല്ല വെളിച്ചമുള്ളതും എയർകണ്ടീഷൻ ചെയ്തതും നിലവാരമുള്ളതുമായ താമസ സൗകര്യം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.