Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറേസിങ് പരിശീലനത്തിനിടെ...

റേസിങ് പരിശീലനത്തിനിടെ കാർ ഇടിച്ചു തകർന്നു; നടൻ അജിത്​ അദ്ഭുതകരമായി രക്ഷപ്പെട്ടു -വിഡിയോ

text_fields
bookmark_border
റേസിങ് പരിശീലനത്തിനിടെ കാർ ഇടിച്ചു തകർന്നു; നടൻ അജിത്​ അദ്ഭുതകരമായി രക്ഷപ്പെട്ടു -വിഡിയോ
cancel

ദുബൈ: തമിഴ് സിനിമാതാരം അജിത് കുമാർ ഓടിച്ച റേസിങ്​ കാർ അപകടത്തിൽപെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി എക്സ്​ അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ്​ ചെയ്തുകൊണ്ട്​ വ്യക്​തമാക്കി​. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്.

അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ്​ വീഡിയോയിലുള്ളത്​. തകർന്ന കാറിൽ നിന്ന്​ അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന്​ മറ്റൊരു വാഹനത്തിൽ കയറുന്നതും കാണിക്കുന്നുണ്ട്​.

24എച്ച് ദുബൈ 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍.

സിനിമയ്‌ക്ക് പുറമേ കാർ റേസിങിലും താൽപര്യമുള്ള അജിത് കഴിഞ്ഞ ദിവസം കുടുംബത്തോട്​ യാത്ര പറഞ്ഞ്​ ദുബൈയിലേക്ക്​ തിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജനുവരി 11,12,13 തീയതികളിലായാണ് ദുബൈയിൽ റേസിങ്​ നടക്കുന്നത്​. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ അജിത്​ മൽസരത്തിൽ പ​ങ്കെടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiActor Ajithcar racing
News Summary - Actor Ajith escapes uninjured after car crashes during racing practice
Next Story