അൽഐൻ മൃഗശാലയിൽ ഇന്നും പ്രവേശനം സൗജന്യം
text_fieldsദുബൈ: സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ചയും അൽഐൻ മൃഗശാലയിൽ സൗജന്യ പ്രവേശനം അനുവദിക്കും. സൗദിയുടെ ആഘോഷത്തോടൊപ്പം യു.എ.ഇ പങ്കാളികളാകുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. അൽഐൻ സഫാരിയിൽ യാത്രചെയ്യാൻ മൃഗശാല 50 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ അടുത്തുപോകാനും ഭക്ഷണം നൽകാനും കഴിയുന്നതുൾപ്പെടെ വിവിധ അനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് സന്ദർശകർക്ക് ലഭിക്കുക. യു.എ.ഇ രാഷ്ട്രപിതാവിന്റെ പേരിലറിയപ്പെടുന്ന വാസ്തുവിദ്യാ വിസ്മയമായ ശൈഖ് സായിദ് മരുഭൂ പഠനകേന്ദ്രത്തിൽ സന്ദർശിക്കാനും വ്യത്യസ്ത മൃഗങ്ങളെ അടുത്തു കണ്ട് സഫാരി യാത്ര ചെയ്യാനും മൃഗശാലയിൽ സൗകര്യമുണ്ട്.
യു.എ.ഇയും സൗദി അറേബ്യയും തമ്മിലെ ശക്തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ് ആഘോഷ സന്ദർഭത്തിലെ ഓഫറെന്ന് അൽഐൻ മൃഗശാലയുടെയും അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടർ ജനറലായ ഗാനിം മുബാറക് അൽ ഹജ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.